കോഴിക്കോട്: പലസ്തീൻ പ്രശ്നം ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്ന് സാദിഖലി ശിഹാബ് തങ്ങൾ. മൂന്നാഴ്ച്ച മുൻപ് തുടങ്ങിയതെന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ട്. അന്താരാഷ്ട്ര മര്യാദകളെ കാറ്റിൽ പറത്തിയാണ് ജൂതരാഷ്ട്രമെന്ന അജണ്ട നടപ്പിലാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. പലസ്തീന് ജനതക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് നടക്കുന്ന പ്രാര്ത്ഥനാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സാദിഖലി തങ്ങൾ.
സമസ്ത വിപുലമായ പരിപാടി നടത്തിയാൽ കോഴിക്കോട് കടപ്പുറം മതിയാകില്ല: ജിഫ്രി മുത്തുക്കോയ തങ്ങള്
പലസ്തീൻ ജനതയെ തടവിലാക്കുകയാണ് ഇസ്രയേൽ ചെയ്തത് എന്ന് അദ്ദേഹം പറഞ്ഞു. പലസ്തീൻ ജനതക്ക് സ്വതന്ത്രത്തിന്റെ ശുദ്ധവായു ലഭിച്ചിട്ടില്ല. ചെറുത്തുനിൽപ്പ് മാത്രമാണ് അവർ ചെയ്തു വരുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആയുധം കൊണ്ടല്ല പ്രാർത്ഥന ആയുധമാക്കിയാണ് തങ്ങൾ ഐക്യദാർഢ്യം നടത്തുന്നതെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.
പലസ്തീൻ ഐക്യദാർഢ്യറാലി ശക്തി പ്രകടനമാക്കി മുസ്ലിം ലീഗ്; വേദിയിൽ സമസ്ത നേതാക്കളും
മുതലക്കുളം മൈതാനിയിലാണ് സമ്മേളനം നടക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്ലിം ലീഗ് കോഴിക്കോട് പരിപാടി സംഘടിപ്പിച്ചിരുന്നു. വൻ ജനപങ്കാളിത്തമാണ് അന്ന് ഉണ്ടായത്. എന്നാൽ അന്ന് ശശി തരൂർ നടത്തിയ ഹമാസ് വിരുദ്ധ പരാമർശം വൻ വിവാദമായിരുന്നു.