മോശം കാലാവസ്ഥ; വിഴിഞ്ഞത്തേക്ക് കൊണ്ടുവന്ന ക്രെയിനുകൾ ഇറക്കുന്നതിൽ തടസം

ന്യൂനമർദ്ദം മൂലം കടൽ പ്രക്ഷുബ്ധമായിരിക്കുന്നതാണ് ക്രെയിനുകൾ ഇറക്കുന്നതിന് തടസമായിരിക്കുന്നത്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലേക്ക് കൊണ്ടുവന്ന ക്രെയിനുകൾ ഇറക്കുന്നതിൽ കാലാവസ്ഥ തടസം. ന്യൂനമർദ്ദം മൂലം കടൽ പ്രക്ഷുബ്ധമായിരിക്കുന്നതാണ് ക്രെയിനുകൾ ഇറക്കുന്നതിന് തടസമായിരിക്കുന്നത്. തിരയടിയിൽ കപ്പലിളകുമ്പോൾ ക്രെയിൻ ഇറക്കാൻ സജ്ജീകരിച്ച റേക്കുകളും ഇളകും. കാലാവസ്ഥ അനുകൂലമായാൽ ഇന്നുതന്നെ ക്രെയിൻ ഇറക്കാൻ ശ്രമം നടക്കും.

ചൈനീസ് കപ്പലിലെ ജീവനക്കാർക്ക് പുറത്തിറങ്ങുന്നതിലെ എമിഗ്രേഷൻ തടസവും ക്രെയിൻ ഇറക്കിലിനെ ബാധിച്ചിരുന്നു. എമിഗ്രേഷൻ പ്രശ്നം ഏതാണ്ട് പരിഹരിച്ചതായി അദാനി പോർട്സ് അറിയിച്ചു.

To advertise here,contact us