65-ാമത് സംസ്ഥാന സ്കൂള് കായികമേള; പാലക്കാട് കുതിക്കുന്നു

മലപ്പുറവും എറണാകുളവുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്

തൃശ്ശൂര്: കുന്നംകുളത്ത് നടക്കുന്ന 65-ാമത് സംസ്ഥാന സ്കൂള് കായികമേളയില് മുന്നേറ്റം തുടങ്ങി പാലക്കാട്. മൂന്ന് സ്വര്ണ്ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവുമാണ് പാലക്കാട് നേടിയത്. മലപ്പുറവും എറണാകുളവുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. സ്കൂള് തലത്തില് മലപ്പുറം ജില്ലയിലെ കെകെഎംഎച്ച്എസ്എസ് ചീക്കോടും കെഎച്ച്എംഎച്ച്എസ് ആലത്തിയൂരുമാണ് മുന്പിലുള്ളത്.

ജൂനിയര് പെണ്കുട്ടികളുടെ 3000 മീറ്റര് ഓട്ട മത്സരത്തില് വിജയിച്ച ഗോപിക കണ്ണൂര് മേളയിലെ ആദ്യ സ്വര്ണം സ്വന്തമാക്കി. മത്സരത്തില് കോഴിക്കോട് വെള്ളിയും എറണാകുളം വെങ്കലവും നേടി.

ആദ്യ ദിനമായ ഇന്ന് 21 ഫൈനല് മത്സരങ്ങളാണ് നടക്കുന്നത്. രാവിലെ ഒന്പതിന് നടന്ന ചടങ്ങില് പൊതു വിദ്യാഭ്യാസ ഡയറക്ടര് എസ് ഷാനവാസ് പതാക ഉയര്ത്തി. കായിക താരങ്ങള്ക്ക് ആവേശമായി ഒളിമ്പ്യന് പിആര്ശ്രീജേഷും കുന്നംകുളത്ത് എത്തി. മൂന്നരയ്ക്ക് വിദ്യാഭ്യാസമന്ത്രി വി ശിവന്കുട്ടി മേള ഉദ്ഘാടനം ചെയ്യും.

To advertise here,contact us