നീതിക്ക് വേണ്ടി പോരാടുകയാണ് പലസ്തീൻ; സമാധാനം ആഗ്രഹിക്കുന്നവർ അവർക്കൊപ്പം നിൽക്കണമെന്നും മുരളീധരൻ

"യാസർ അറാഫത്തിനെ രാഷ്ട്ര തലവനായി അംഗീകരിച്ച രാജ്യമാണ് നമ്മുടേത്. അത് ആ രാജ്യത്തിന് ഒപ്പം എന്ന ഉറപ്പായിരുന്നു. എന്നാൽ ഇന്ന് രാജ്യം ഇസ്രയേലിനൊപ്പം എന്ന് പറയുന്നു. ചാടി കയറി എന്ത് അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചത്".

തിരുവനന്തപുരം: രാജ്യത്ത് സമാധാനം ആഗ്രഹിക്കുന്നവർ പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. നീതിക്ക് വേണ്ടി പോരാടുന്ന ജനതയുടെ വികാരങ്ങൾ എ സി റൂമിൽ ഇരുന്ന് ചർച്ച ചെയ്താൽ ശരിയാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നെഹ്റുവിന്റെ കാലം മുതൽ കോൺഗ്രസിന് ഒരു അഭിപ്രായമേ ഉള്ളൂ, അത് പലസ്തീനൊപ്പം നിൽക്കുക എന്നതാണ്. ജനിച്ച മണ്ണിൽ നിലനിൽപ്പിനു വേണ്ടി പോരാടേണ്ട അവസ്ഥയാണ് പലസ്തീൻകാരുടേത്. ബ്രിട്ടീഷുകാർക്കെതിരെ നമ്മുടെ മണ്ണിനായി നമ്മൾ സമരം നടത്തി. അതേ അവസ്ഥ തന്നെയാണ് പലസ്തീൻ ജനതയ്ക്കും. യാസർ അറാഫത്തിനെ രാഷ്ട്ര തലവനായി അംഗീകരിച്ച രാജ്യമാണ് നമ്മുടേത്. അത് ആ രാജ്യത്തിന് ഒപ്പം എന്ന ഉറപ്പായിരുന്നു. എന്നാൽ ഇന്ന് രാജ്യം ഇസ്രയേലിനൊപ്പം എന്ന് പറയുന്നു. ചാടി കയറി എന്ത് അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചത്. ഇൻഡ്യ എന്ന മതേതര സഖ്യം പലസ്തീനിന് ഒപ്പമെന്ന് അടിവരയിട്ട് പറയുന്നുവെന്നും കെ മുരളീധരൻ പറഞ്ഞു.

To advertise here,contact us