'കുടുംബങ്ങളുടെ നേതാവ്'; മോദിയെ മകളുടെ വിവാഹം ക്ഷണിച്ച് സുരേഷ് ഗോപി

താമര രൂപത്തിലുള്ള ആറന്മുള കണ്ണാടി സുരേഷ് ഗോപിയും കുടുംബവും പ്രധാനമന്ത്രിക്ക് സമ്മാനമായി നൽകി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് ക്ഷണിച്ച് സുരേഷ് ഗോപി. ഭാര്യ രാധികയും മകളും ഒപ്പമുണ്ടായിരുന്നു. ഡൽഹിയിലായിരുന്നു കൂടിക്കാഴ്ച. പ്രധാനമന്തിക്ക് വിവാഹക്ഷണക്കത്ത് കെെമാറുന്ന ചിത്രങ്ങൾ സുരേഷ് ഗോപി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചു. 'കുടുംബങ്ങളുടെ നേതാവ്' എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചത്.

താമര രൂപത്തിലുള്ള ആറന്മുള കണ്ണാടി സുരേഷ് ഗോപിയും കുടുംബവും പ്രധാനമന്ത്രിക്ക് സമ്മാനമായി നൽകി. നടന്മാരായ ഗോകുൽ സുരേഷ്, മാധവ് സുരേഷ്, ഫാഷൻ ഡിസൈനർ ഭാവ്നി എന്നിവരാണ് സുരേഷ്-രാധിക ദമ്പതികളുടെ മറ്റുമക്കൾ.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

To advertise here,contact us