കോഴിക്കോട്: ഓരോ മതത്തില്പ്പെട്ടവര്ക്കും അവരുടെ ആചാരങ്ങളനുസരിച്ച് വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ടെന്ന് മന്ത്രി വി ശിവന്കുട്ടി. കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി മടങ്ങുമ്പോള് മാധ്യമപ്രവര്ത്തകരുടെ ചോദ്യങ്ങള്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
വിദ്യാലയങ്ങളില് യൂണിഫോമിനൊപ്പം ഇത്തരം വസ്ത്രങ്ങളും ധരിക്കുന്നത് അനുവദനീയമാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും മതപരമായ വസ്ത്രങ്ങള് വിലക്കാന് പല നീക്കങ്ങളും നടക്കുന്നുണ്ട്. അതിനെതിരെ അവിടെ പ്രതിഷേധിക്കുന്നത് സിപിഐഎം അടക്കമുള്ള ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളും ഡിവൈഎഫ്ഐ, എസ്എഫ്ഐ അടക്കമുള്ള വിദ്യാര്ത്ഥി-യുവജന സംഘടനകളുമാണെന്ന് മന്ത്രി പറഞ്ഞു.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക