വനംവകുപ്പ് തലപ്പത്ത് അഴിച്ചുപണി; ഡി ജയപ്രസാദ് പുതിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ

ഗംഗാസിങ് വനം മേധാവിയായ ഒഴിവിലാണ് നിയമനം

തിരുവനന്തപുരം: സംസ്ഥാനത്ത് വനംവകുപ്പിന്റെ തലപ്പത്ത് അഴിച്ചുപണി. ഡി ജയപ്രസാദ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആകും. ഗംഗാസിങ് വനം മേധാവിയായ ഒഴിവിലാണ് നിയമനം. രാജേഷ് രവീന്ദ്രന് ഫോറസ്റ്റ് മാനേജ്മെന്റിന്റെ ചുമതല നൽകി.

ഡോ. പി. പുകഴേന്തിക്ക് ബഡ്ജറ്റിന്റെയും അക്കൗണ്ടന്റ്സിന്റെയും ചുമതല നൽകി. അക്കൗണ്ടന്റ്സിന്റെ ചുമതല ഉണ്ടായിരുന്ന എൽ. ചന്ദ്രശേഖറിനെ സോഷ്യൽ ഫോറസ്ട്രിയിലേക്ക് മാറ്റി. ജി ഫനീന്ദ്രകുമാർ റാവുവിനെ അഡ്മിനിസ്ട്രേഷൻ ചുമതലയിലേക്കും നിയോഗിച്ചു.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

To advertise here,contact us