വൈദ്യുതി ലഭ്യതയില് തടസ്സം ഉണ്ടാകരുത്; റഗുലേറ്ററി കമ്മീഷന് ഉത്തരവ് പുന:പരിശോധിക്കാന്തീരുമാനം

ഇന്നത്തെ മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്.

തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷന് ഉത്തരവ് പുന:പരിശോധിക്കാന് ആവശ്യപ്പെടാന് തീരുമാനിച്ച് മന്ത്രിസഭായോഗം. വൈദ്യുതി റഗുലേറ്ററി കമ്മീഷന് അന്തിമാനുമതി നല്കാത്ത കരാറുകള് പുന:പരിശോധിക്കാനാണ് ആവശ്യപ്പെടുക. സംസ്ഥാനത്തെ വൈദ്യുതി മേഖല പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് വൈദ്യുതി ലഭ്യതയില് തടസ്സം ഉണ്ടാകാതിരിക്കാനുള്ള നീക്കം.

പൊതുതാല്പര്യം മുന്നിര്ത്തിയാണ് കേന്ദ്ര വൈദ്യുതി നിയമത്തിലെ 108ാം വകുപ്പ് പ്രകാരം വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് പുന:പരിശോധിക്കാന് ആവശ്യപ്പെടുന്നത്. ഇന്നത്തെ മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

To advertise here,contact us