തിരുവനന്തപുരം: തമ്പാനൂര് കെഎസ്ആര്ടിസി ഡിപ്പോയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് കെഎസ്ഇബി. വൈദ്യുതി ബില് അടയ്ക്കാത്തതിനെ തുടര്ന്നാണ് നടപടി. 41,000 രൂപ വൈദ്യുതി ബില് അടയ്ക്കാനുണ്ടായിരുന്നു.
എന്ക്വയറി വിഭാഗം അടക്കമുള്ള വിഭാഗം ഇരുട്ടിലായിരുന്നു. അര മണിക്കൂറിന് ശേഷം ബില്ല് അടച്ച് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക