മാഹിയില് നിന്നുള്ള ഇന്ധനക്കടത്ത് തടയണം;കണ്ണൂരില് ഇന്ന് പെട്രോള് പമ്പുകള് അടച്ചിടും

ഇന്ന് രാവിലെ 6 മണിക്ക് തുടങ്ങി നാളെ രാവിലെ 6 മണി വരെ 24 മണിക്കൂറാണ് പെട്രോൾ പമ്പുകൾ അടച്ചിടുന്നത്

icon
dot image

കണ്ണൂര്: കണ്ണൂർ ജില്ലയിലെ പെട്രോൾ പമ്പുകൾ ഇന്ന് അടച്ചിടും. മാഹിയിൽ നിന്നും കർണാടകത്തിൽ നിന്നുമുള്ള ഇന്ധനക്കടത്ത് തടയണമെന്നാവശ്യപ്പെട്ടാണ് സമരം. ഇന്ന് രാവിലെ 6 മണിക്ക് തുടങ്ങി നാളെ രാവിലെ 6 മണി വരെ 24 മണിക്കൂറാണ് പെട്രോൾ പമ്പുകൾ അടച്ചിടുന്നത്.

ജില്ലാ പെട്രോളീയം ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. കുറഞ്ഞ വിലയ്ക്ക് മാഹിയിൽ നിന്നും കർണാടകയിലെ വിരാജ്പേട്ടയിൽ നിന്നും ഇന്ധനം കണ്ണൂരിലെത്തിച്ച് വിൽപന നടത്തുന്നുവെന്നാണ് പമ്പുടമകൾ പറയുന്നത്. നിരവധി തവണ പരാതി നൽകിയിട്ടും ജില്ലാ അതിർത്തികളിൽ കാര്യമായ പരിശോധനകൾ നടക്കുന്നില്ലെന്നും സമരക്കാർ ആരോപിക്കുന്നു.

ഈ പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ടാണ് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പമ്പുകൾ അടച്ചിട്ട് പ്രതിഷേധിക്കുന്നത്.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

To advertise here,contact us
To advertise here,contact us
To advertise here,contact us