'ടൂറിസം വകുപ്പിന് കായംകുളത്തിനോട് അവഗണന, റിയാസിനെ സമീപിച്ചിട്ടും പരിഹാരമില്ല'; യു പ്രതിഭ

ടൂറിസം വകുപ്പിന് കായംകുളത്തിനോട് കടുത്ത അവഗണനയാണെന്നും മണ്ഡലത്തിലെ വിനോദ സഞ്ചാര മേഖല അവഗണനയാല് വീര്പ്പ് മുട്ടുകയാണെന്നും യു പ്രതിഭ

ആലപ്പുഴ: ടൂറിസം വകുപ്പിനെതിരെ വിമര്ശനവുമായി യു പ്രതിഭ എംഎല്എ. ടൂറിസം വകുപ്പിന് കായംകുളത്തിനോട് കടുത്ത അവഗണനയാണെന്നും മണ്ഡലത്തിലെ വിനോദ സഞ്ചാര മേഖല അവഗണനയാല് വീര്പ്പ് മുട്ടുകയാണെന്നും യു പ്രതിഭ എംഎല്എ വിമര്ശിച്ചു. കായംകുളം കായലോരത്ത് നടന്ന ശുചീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്എ.

'ടൂറിസം എന്നാല് കായംകുളം ഇല്ലേയെന്നാണ് സംശയം. ബീച്ചും പുന്നമടയും മാത്രമാണ് ടൂറിസം എന്നാണ് മിഥ്യാധാരണ. മന്ത്രി മുഹമ്മദ് റിയാസിനെ അടക്കം പല മന്ത്രിമാരേയും സമീപിച്ചിട്ടും പരിഹാരമായില്ല. കായംകുളം ആലപ്പുഴയുടെ ഭാഗമാണെന്ന് ഭരണാധികാരികള് ഓര്ക്കണം.' എന്നും എംഎല്എ പരസ്യമായി പ്രതിഷേധം രേഖപ്പെടുത്തി.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

To advertise here,contact us