'ഗൗരവത്തിന് മന്ത്രിയുടെ പേര് പറഞ്ഞതാകാം'; 'ഉദ്ഘാടന' സര്ക്കുലറില് മന്ത്രി ആര് ബിന്ദു

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്ക്കാണ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് സര്ക്കുലര് അയച്ചത്.

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ 'ഉദ്ഘാടന' സര്ക്കുലറില് പ്രതികരിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു. അത്ര വലിയ കാര്യമില്ലെന്നാണ് മന്ത്രിയുടെ പ്രതികരണം. ഗൗരവത്തിന് മന്ത്രിയുടെ പേര് പറഞ്ഞതാകാം. സര്ക്കുലര് ഇറക്കിയത് മന്ത്രിയോ ഓഫീസോ അറിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്ക്കാണ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് സര്ക്കുലര് അയച്ചത്. അടുത്ത രണ്ടു മാസത്തിനുള്ളില് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദുവിന് ഉദ്ഘാടനം നടത്താന് പറ്റുന്ന രീതിയില് പൂര്ത്തിയായ നിര്മാണ പ്രവര്ത്തനങ്ങള്, പദ്ധതികള് ഇവയൊക്കെ ഉണ്ടെങ്കില് ഇതു സംബന്ധിച്ചിട്ടുള്ള വിവരങ്ങള് അടിയന്തരമായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ട്രേറ്റില് ലഭ്യമാക്കണമെന്നായിരുന്നു സര്ക്കുലറില് ഉണ്ടായിരുന്നത്.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

To advertise here,contact us