പാലാ ആർടി ഓഫീസിൽ വിജിലൻസ് റെയ്ഡ്; 20,000 രൂപ പിടികൂടി

ഉദ്യോഗസ്ഥർക്ക് നൽകാൻ കൊണ്ടുവന്ന 20,000 രൂപയാണ് വിജിലൻസ് പിടികൂടിയത്

കോട്ടയം: പാലാ ആർടി ഓഫീസിൽ വിജിലൻസ് റെയ്ഡ്. ഉദ്യോഗസ്ഥർക്ക് നൽകാൻ കൊണ്ടുവന്ന 20,000 രൂപയാണ് വിജിലൻസ് പിടികൂടിയത്. അസി. വെഹിക്കിൾ ഇൻസ്പക്ടര് ഉൾപ്പെടെയുള്ളവരാണ് പണം കൈപ്പറ്റിയത്. ഏജന്റുമാർ മുഖാന്തരം ഉദ്യോഗസ്ഥർ പണം വാങ്ങിയത്.

അസി. വെഹിക്കിൾ ഇൻസ്പക്ടറുടെ ഫോണില് പണം അയച്ചു നൽകി. വനിതാ ജീവനക്കാരും സേവനം നൽകാൻ പണം വാങ്ങിയിരുന്നു. ഏജൻ്റുമാർ പണം നൽകിയതിൻ്റെയും ഗൂഗിൾ പേ വഴി പണം അയച്ചതിന്റെയും രേഖകൾ ലഭിച്ചിട്ടുണ്ട്. പ്രധാന ഇടനിലക്കാരൻ ജിബിൻ റെയ്ഡിനിടെ ഓടി രക്ഷപ്പെട്ടു.

To advertise here,contact us