മലപ്പുറം: 2024 ലോക്സഭ തിരഞ്ഞെടുപ്പിനെ മുന്നില് കണ്ട് ഒരുക്കങ്ങള് തുടങ്ങി മുസ്ലിം ലീഗ്. തങ്ങളുടെ രണ്ട് സിറ്റിംഗ് സീറ്റുകളിലും വയനാട് ലോക്സഭ സീറ്റിലെ ചില നിയോജക മണ്ഡലങ്ങളിലും മൈക്രോ ലെവല് കമ്മറ്റികള് രൂപീകരിക്കാന് പാര്ട്ടി തീരുമാനിച്ചു.
എം പി അബ്ദുസമദ് സമദാനിയും ഇ ടി മുഹമ്മദ് ബഷീറും പ്രതീനീധികരിക്കുന്ന മലപ്പുറം, പൊന്നാനി സീറ്റുകളിലും വയനാട് ലോക്സഭ സീറ്റിന്റെ ഭാഗമായ നിലമ്പൂര്, വണ്ടൂര്, ഏറനാട് നിയമസഭ മണ്ഡലങ്ങളിലും മൈക്രോ ലെവല് കമ്മറ്റികള് രൂപീകരിക്കാനാണ് ലീഗ് മലപ്പുറം ജില്ലാ കമ്മറ്റികളുടെ തീരുമാനം. 50 കുടുംബങ്ങള് അടങ്ങുന്ന കമ്മറ്റികളാണ് രൂപീകരിക്കുക.
വാര്ഡ് തല സമിതികളുടെ കീഴിലാണ് ഈ സമിതികള് പ്രവര്ത്തിക്കുക. പാര്ട്ടി സന്ദേശം താഴെ തട്ടിലെത്തിക്കുക എന്നതാണ് മൈക്രോ കമ്മറ്റികള് കളുടെ ലക്ഷ്യം. സെപ്റ്റംബര് അവസാനത്തോടെ കമ്മറ്റികള് നിലവില് വരും.
ഈ മാസം തന്നെ ബൂത്ത് കമ്മറ്റി ചെയര്മാന്മാരുടെയും കണ്വീനര്മാരുടെയും യോഗം ചേരും. സെപ്തംബര് 15നാണ് പൊന്നാനി മണ്ഡലത്തിലെ ചെയര്മാന്മാരുടെയും കണ്വീനര്മാരുടെയും യോഗം. പിറ്റേ ദിവസം മലപ്പുറം മണ്ഡലത്തിലെ ചെയര്മാന്മാരുടെയും കണ്വീനര്മാരുടെയും യോഗവും ചേരും. അതേ ദിവസം തന്നെ നിലമ്പൂര്, വണ്ടൂര്, ഏറനാട് മണ്ഡലത്തിലെ ചെയര്മാന്മാരുടെയും കണ്വീനര്മാരുടെയും യോഗം അന്ന് തന്നെ നിലമ്പൂരിലും ചേരും.
മൂന്നാമതൊരു സീറ്റ് കൂടി ചോദിക്കാന് ലീഗ് ലക്ഷ്യമിടുന്നുണ്ട്. 2019ലും ലീഗ് ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. പക്ഷെ അന്ന് ലഭിച്ചിരുന്നില്ല. നിലവില് രണ്ട് ലോക്സഭ എംപിമാരും രാജ്യസഭ എംപിയുമാണ് ലീഗിനുള്ളത്. പി വി അബ്ദുള് വഹാബാണ് ലീഗ് രാജ്യസഭ എംപി.