തിരുവനന്തപുരം: ഓണക്കാലത്ത് എക്സൈസ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. 'ഓപ്പറേഷൻ കോക്ടെയിൽ' എന്ന പേരിലാണ് പരിശോധന. എല്ലാ എക്സൈസ് ഡിവിഷൻ ഓഫീസുകളിലും തിരഞ്ഞെടുത്ത എക്സൈസ് സർക്കിൾ ഓഫീസുകളിലും റേഞ്ച് ഓഫീസുകളിലുമാണ് പരിശോധന.
ഓണക്കാലത്ത് കള്ളുഷാപ്പ്, ബാർ ഉടമകൾ പരിശോധന ഒഴിവാക്കാൻ കൈക്കൂലി നൽകുന്നെന്നും കള്ളുഷാപ്പുകൾക്കും ബാറുകൾക്കും എക്സൈസ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നുവെന്നും കണ്ടെത്തലുണ്ടായിരുന്നു. ഇതേ തുടർന്നാണ് മിന്നൽ പരിശോധന നടത്താൻ വിജിലൻസ് തീരുമാനിച്ചത്.
Story Highlights: Checking of vigilance in excise offices during Onam