'ഒരുമയുടെ ഓണം, ഒറ്റമനസ്സായ ആഘോഷം'; അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

ഒരുമയുടെ സന്തോഷം ഉൾക്കൊണ്ട് ഒറ്റമനസ്സായി ആഘോഷിക്കാൻ ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി

കൊച്ചി: തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഇതോടെ സംസ്ഥാനത്ത് ഓണാഘോഷങ്ങളുടെ തുടക്കമായി. ഒരുമയുടെ സന്തോഷം ഉൾക്കൊണ്ട് ഒറ്റമനസ്സായി ആഘോഷിക്കാൻ ആഹ്വാനം ചെയ്തും ആശംസകൾ നേർന്നുമാണ് മുഖ്യമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

മന്ത്രി പി രാജീവ് അത്തം പതാക ഉയർത്തി. നടൻ മമ്മൂട്ടി അത്തം ഘോഷയാത്രയ്ക്ക് മുഖ്യാതിഥിയായി. ഘോഷയാത്രയിൽ നിരവധി കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളുമാണ് അണിനിരക്കുന്നത്. രാവിലെ 10 മണി മുതൽ സിയോൺ ഓഡിറ്റോറിയത്തിൽ പൂക്കളമത്സരം ആരംഭിച്ചു. ഉച്ചയ്ക്ക് മൂന്ന് മണിയോടെ പൂക്കള പ്രദശനവും നടക്കും.

10 ദിവസം നീണ്ടുനിൽക്കുന്ന സാംസ്കാരിക പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഹരിത പ്രോട്ടോകോൾ കർശനമായി പാലിച്ചാണ് ഘോഷയാത്ര നടത്തുന്നത്. ഇതിനായി ഹരിതകർമ്മസേന, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻഎസ്എസ് വളണ്ടിയർമാർ, നഗരസഭാ ജീവനക്കാർ, ശുചിത്വ മിഷൻ, ഹരിതകേരളം മിഷൻ പ്രതിനിധികൾ എന്നിവർ സജ്ജമാണ്.

To advertise here,contact us