കൊച്ചി: ബഹിരാകാശ യാത്രയെന്ന കുട്ടികളുടെ സ്വപ്നങ്ങള്ക്ക് ചിറകുനല്കാന് റിപ്പോര്ട്ടര് ടിവി. ബഹിരാകാശത്തെ ഉള്ളറകളും അത്ഭുതങ്ങളും നേരിട്ട് കണ്ടറിയാനുള്ള അവസരമാണ് കുരുന്നുകള്ക്കായി റിപ്പോര്ട്ടര് ഒരുക്കുന്നത്. ബഹിരാകാശ ഗവേഷണ രംഗത്ത് അനുദിനമുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ സമയത്ത് കുട്ടികള്ക്കായി ഒരുക്കുന്ന ഇത്തരമൊരു യാത്ര ഏറെ പ്രസക്തമാണ്. 'റിപ്പോര്ട്ടര് മിഷന് നാസ' സംസ്ഥാനത്തെ തിരഞ്ഞെടുക്കുന്ന 10 കുട്ടികള്ക്കാണ് നാസ സന്ദര്ശിക്കാന് അവസരം ഒരുക്കുന്നത്.
അഞ്ചാം ക്ലാസ് മുതല് 12-ാം ക്ലാസ് വരെയുള്ള വിദ്യാര്ത്ഥികള്ക്കാണ് യാത്രയുടെ ഭാഗമാകാന് സാധിക്കുക. കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികള്ക്കും ഇതിനായി അപേക്ഷിക്കാം. അപേക്ഷിക്കുന്നവരില് നിന്നും വിവിധ ഘട്ടങ്ങളിലൂടെ തിരഞ്ഞെടുക്കുന്നവര്ക്കാകും അമേരിക്കയിലെ നാസ ആസ്ഥാനം സന്ദര്ശിക്കാനാകുക.
അപേക്ഷിക്കേണ്ടതിങ്ങനെ
'റിപ്പോര്ട്ടര് മിഷന് നാസ'യുടെ ഭാഗമാകാന് താല്പര്യമുള്ള വിദ്യാര്ത്ഥികള്ക്ക് ഓണ്ലൈനായി അപേക്ഷിക്കാം. ക്യു ആര് കോഡ് സ്കാന് ചെയ്തോ, വെബ്സൈറ്റിലൂടെയോ ആണ് അപേക്ഷിക്കേണ്ടത്. https://www.reporterlive.com/missionnasa
അപേക്ഷിക്കുന്ന വിദ്യാര്ത്ഥികള്ക്കായുള്ള ഓണ്ലൈന് പരീക്ഷയാണ് ആദ്യ ഘട്ടം. ഇതിനുള്ള സമയവും തീയതിയും അടക്കം വിദ്യാര്ത്ഥികളെ അറിയിക്കുന്നതായിരിക്കും.
ഓണ്ലൈന് പരീക്ഷയില് നിന്ന് തിരഞ്ഞെടുക്കുന്ന കുട്ടികള്ക്ക് അഭിമുഖ പരീക്ഷയുണ്ടായിരിക്കും.
ജില്ലാ തലത്തില് നടത്തുന്ന എഴുത്ത് പരീക്ഷയാണ് അടുത്ത ഘട്ടം. ഇതില് നിന്ന് തിരഞ്ഞുക്കുന്നവര്ക്കായി സംസ്ഥാന തലത്തില് എഴുത്ത് പരീക്ഷയുമുണ്ടാകും.
എഴുത്ത് പരീക്ഷയില് വിജയിക്കുന്ന വിദ്യാര്ത്ഥികള് അവസാന ഘട്ട അഭിമുഖത്തില് പങ്കെടുക്കണം. ഈ മേഖലയിലെ വിദഗ്ധരാകും കുട്ടികളുമായി നേരിട്ട് സംസാരിക്കുക.
അഭിമുഖത്തിലും വിജയിക്കുന്ന 10 കുട്ടികള്ക്ക് റിപ്പോര്ട്ടര് ടിവി നാസ സന്ദര്ശിക്കുന്നതിനുള്ള അവസരം ഒരുക്കും. റിപ്പോര്ട്ടര് ടിവി ദൗത്യത്തിന്റെ ഭാഗമാകാന് ആഗ്രഹിക്കുന്ന വിദ്യാര്ത്ഥികള് ഉടന് തന്നെ രജിസ്റ്റര് ചെയ്യുക.