കൊച്ചി: എറണാകുളം ബസിലിക്കയിലെ സംഘര്ഷം റിപ്പോര്ട്ട് ചെയ്യാനെത്തിയ റിപ്പോര്ട്ടര് ടിവി വീഡിയോ ജേര്ണലിസ്റ്റിന് പൊലീസിന്റെ ലാത്തി കൊണ്ട് കുത്തേറ്റു. വീഡിയോ ജേര്ണലിസ്റ്റ് സുദര്ശിനാണ് പരിക്കേറ്റത്. സുദര്ശിന്റെ വയറ്റില് ലാത്തി കൊണ്ട് കുത്തേല്ക്കുകയായിരുന്നു. വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് മാർ സിറിൽ വാസിലിനെ അതിരൂപത സംരക്ഷണ സമിതി തടഞ്ഞതാണ് എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ പ്രതിഷേധത്തിന് വഴിവെച്ചത്.