'വൈവിധ്യസമിതി രൂപീകരിക്കണം'; കുട്ടികളുടെ ലിംഗസ്വത്വ നിര്ണയത്തിലും ലിംഗ ശസ്ത്രക്രിയയിലും ഹൈക്കോടതി

കുട്ടികളുടെ ജീവന് സംരക്ഷിക്കാന് വിദഗ്ധ നിര്ദ്ദേശം അനിവാര്യമാണെന്ന് ഹൈക്കോടതി

1 min read|08 Aug 2023, 08:58 am

കൊച്ചി : കുട്ടികളുടെ ലിംഗസ്വത്വ നിര്ണയത്തിലും ലിംഗ ശസ്ത്രക്രിയയിലും മാര്ഗ്ഗ നിര്ദ്ദേശങ്ങളുമായി ഹൈക്കോടതി. സംസ്ഥാനതല വൈവിധ്യസമിതി സര്ക്കാര് മൂന്ന് മാസത്തിനകം രൂപീകരിക്കണം. പീഡിയാട്രിക് ഡോക്ടര്മാര് ഉള്പ്പെടെയുള്ള വിദഗ്ധര് സമിതി അംഗങ്ങളാകണമെന്നും ഹൈക്കോടതി. ഏഴ് വയസുള്ള കുട്ടിയുടെ ലിംഗമാറ്റത്തിന് അനുമതി തേടി മാതാപിതാക്കള് നല്കിയ ഹര്ജിയിലാണ് സിംഗിള് ബെഞ്ചിന്റെ ഉത്തരവ്.

കുട്ടികളുടെ ലിംഗസ്വത്വ നിര്ണയത്തിലും ലിംഗ ശസ്ത്രക്രിയയിലും സംസ്ഥാനതല വൈവിധ്യസമിതി സര്ക്കാര് രൂപീകരിക്കണമെന്നാണ് ഹൈക്കോടതിയുടെ മാര്ഗ്ഗനിര്ദ്ദേശം. കുട്ടികളുടെ ഡോക്ടര്മാര്, മാനസികാരോഗ്യ വിദഗ്ധര് ഉള്പ്പെടെയുള്ളവര് അംഗങ്ങളായി വേണം സമിതിയുടെ രൂപീകരണം. കുട്ടികളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയുണ്ടോയെന്ന് സമിതി പരിശോധിക്കണമെന്നും ഹൈക്കോടതി ഉത്തരവില് പറയുന്നു.

കുട്ടിക്ക് ലിംഗമാറ്റ ശസ്ത്രക്രിയ ആവശ്യമാണോയെന്ന് സമിതിക്ക് തീരുമാനിക്കാം. ആവശ്യമെങ്കില് ശസ്ത്രക്രിയയ്ക്ക് അനുമതി നല്കാം. കുട്ടികളുടെ ജീവന് സംരക്ഷിക്കാന് വിദഗ്ധ നിര്ദ്ദേശം അനിവാര്യമാണ്. വൈവിധ്യ സമിതി മൂന്ന് മാസത്തിനകം രൂപീകരിച്ച് ഉത്തരവിറക്കണമെന്നും സിംഗിള് ബെഞ്ച് നിര്ദ്ദേശം നല്കി.

ഏഴ് വയസുള്ള കുട്ടിയുടെ മാതാപിതാക്കള് നല്കിയ ഹര്ജി തീര്പ്പാക്കിയാണ് ജസ്റ്റിസ് വി ജി അരുണ് അധ്യക്ഷനായ ബെഞ്ചിന്റെ നിര്ദ്ദേശം. മാതാപിതാക്കള് കുട്ടിയുടെ ലിംഗമാറ്റത്തിനായി സംസ്ഥാനത്തെ രണ്ട് സര്ക്കാര് മെഡിക്കല് കോളജുകളെ സമീപിച്ചു. എന്നാല് പ്രായപൂര്ത്തിയാകാത്ത സാഹചര്യത്തിലും ഭാവിയിലെ നിയമപ്രശ്നങ്ങള് ചൂണ്ടിക്കാട്ടിയും ചികിത്സ നല്കാനാവില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. ഇതോടെയാണ് വിഷയം ഹൈക്കോടതിയുടെ പരിഗണനയിലെത്തിയത്.

To advertise here,contact us