മുൻ ചീഫ് ജസ്റ്റിസ് എസ് മണികുമാര് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ചെയര്മാൻ

പ്രതിപക്ഷ നേതാവിന്റെ വിയോജിപ്പോടെയാണ് നിയമനം

കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന എസ് മണികുമാര് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ചെയര്മാനാകും. പ്രതിപക്ഷ നേതാവിന്റെ വിയോജിപ്പോടെയായിരുന്നു നിയമനം. മുഖ്യമന്ത്രി, സ്പീക്കര്, പ്രതിപക്ഷ നേതാവ് എന്നിവര് ഉള്പ്പെട്ട സമിതിയാണ് മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെ നിയോഗിക്കുന്നത്.

ഹൈക്കോടതിയില് നിന്ന് വിരമിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ജസ്റ്റിസ് മുഖ്യമന്ത്രിയുടെ വിരുന്നില് പങ്കെടുത്തിരുന്നു. വിരുന്ന് വിവാദമായതോടൊപ്പം മണികുമാര് സര്ക്കാര് പദവികളിലേക്ക് വരുമെന്ന് പ്രചരിച്ചിരുന്നു. ഏപ്രിൽ 24നാണ് എസ് മണികുമാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നും വിരമിച്ചത്.

To advertise here,contact us