യൂത്ത് കോണ്ഗ്രസ് തിരഞ്ഞെടുപ്പില് വന് സാമ്പത്തിക തട്ടിപ്പെന്ന് ആരോപണം

തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച ഷഹബാസ് വടേരിയുടെതാണ് ആരോപണം.

കോഴിക്കോട്: യൂത്ത് കോണ്ഗ്രസ് തിരഞ്ഞെടുപ്പില് വന് സാമ്പത്തിക തട്ടിപ്പെന്ന് ആരോപണം. മെമ്പര്ഷിപ്പ് ചേര്ക്കുന്നതിനായി മാത്രം ഈടാക്കിയ 2 കോടി 42 ലക്ഷം രൂപ സ്വകാര്യ കമ്പനിയുടെ അക്കൗണ്ടിലേക്കാണ് എത്തിയതെന്നും ആരോപണം. തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച ഷഹബാസ് വടേരിയുടെതാണ് ആരോപണം.

സ്ഥാനാര്ത്ഥി നോമിനേഷന് ഫീസ് ഇനത്തില് 64ലക്ഷം രൂപ ഈടാക്കിയതായും ആരോപണമുണ്ട്. ഫെയിം എന്ന സ്വകാര്യ കമ്പനിക്ക് യൂത്ത് കോണ്ഗ്രസ് എന്തിനാണ് പണം കൈമാറുന്നതെന്ന ചോദ്യത്തിന് മറുപടിയില്ലെന്നും ഷഹബാസ് പറഞ്ഞു. സ്വകാര്യ കമ്പനി പിരിക്കുന്ന പണം ദേശീയ-സംസ്ഥാന നേതൃത്വങ്ങള്ക്ക് കിട്ടുന്നതായി സംശയിക്കുന്നതായി ആരോപണം ഉന്നയിച്ച ഷഹബാസ് ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. യൂത്ത് കോണ്ഗ്രസ് നേതാവ് വിദ്യാ ബാലകൃഷ്ണന് അവര് അനഭിമിതരായ യൂത്ത്കോണ്ഗ്രസ് സ്ഥാനാര്ത്ഥികളെ തല്ലാന് കൊട്ടേഷന് കൊടുക്കുന്നതായും ഷഹബാസ് ആരോപിച്ചു.

To advertise here,contact us