കോടതിയലക്ഷ്യക്കേസ്: 'വി ഫോര് കൊച്ചി' നേതാവ് നിപുണ് ചെറിയാന് കുറ്റക്കാരന്

കോടതിയെ അപകീര്ത്തിപ്പെടുത്തിയെന്ന കേസിലാണ് വിധി

കൊച്ചി: കോടതിയലക്ഷ്യക്കേസില് വി ഫോര് കൊച്ചി പ്രസിഡന്റ് നിപുണ് ചെറിയാന് കുറ്റക്കാരനെന്ന് ഹൈക്കോടതി. കോടതിയെ അപകീര്ത്തിപ്പെടുത്തിയെന്ന കേസിലാണ് വിധി. കോടതിയെ അപകീര്ത്തിപ്പെടുത്തുന്ന തരത്തില് പ്രസംഗം നടത്തി സോഷ്യല് മീഡിയയിലൂടെ പ്രചരിപ്പിച്ചതിനാണ് ഹൈക്കോടതി നിപുണിനെതിരെ സ്വമേധയാ കേസ് എടുത്തത്. വി ഫോര് കൊച്ചിയുടെ ഫേസ്ബുക്ക് പേജിലാണ് പ്രസംഗം പോസ്റ്റ് ചെയ്തത്. നേരത്തെ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്നതിനെ തുടര്ന്ന് അറസ്റ്റ് ചെയ്ത് ഹാജരാക്കാന് കോടതി നിര്ദേശിച്ചിരുന്നു.

To advertise here,contact us