ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്കിൽ ബ്രൂക്ലിനിലെ മൂന്നുനില കെട്ടിടം തകർന്നുവീണുണ്ടായ ദുരന്തത്തിൽ മരണസംഖ്യ എട്ടായി. സംഭവത്തിൽ ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിന് കാരണക്കാരായ ആരെയും വെറുതെ വിടില്ലെന്നും കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിർമ്മാണ സ്ഥലവുമായി ബന്ധപ്പെട്ട അഞ്ച് ഏജൻസികൾക്കെതിരെയും സിറ്റി ബിൽഡിംഗ് ഡിപ്പാർട്ട്മെന്റ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സ്വന്തം ജീവൻ പണയം വെച്ചും അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആളുകളെ രക്ഷിച്ച നിർമ്മാണത്തൊഴിലാളികളുടെ ധീരതയെ മേയർ പ്രശംസിച്ചു.
Rescue workers have spent the night searching the site of yesterday’s building collapse, working under extremely dangerous conditions to find and save anyone who may still be trapped.I am heartbroken that eight New Yorkers have now lost their lives and at least 17 have been injured, including three firefighters.There are no words for a loss of this magnitude. My heart is with the families and loved ones of those we have lost, those who are injured and everyone grieving today.Rescue operations are ongoing. Please stay clear of the area and keep those affected, and our first responders risking their lives in these efforts, in your thoughts.If you are unable to reach someone you believe may have been affected by the collapse, please call 311. If you are outside New York City, call 212-639-9675
അപകടത്തിൽപ്പെട്ട കെട്ടിടത്തിനെതിരെ ഇതിന് മുൻപ് 98 സുരക്ഷാ ലംഘനങ്ങൾ സിറ്റി ഹൗസിങ് റെക്കോർഡുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു. തൊട്ടടുത്തായി നടന്നുകൊണ്ടിരുന്ന നിർമ്മാണ പ്രവർത്തനങ്ങളിലെ സുരക്ഷാ വീഴ്ചകളും അപകടത്തിന് കാരണമായതായി വിലയിരുത്തപ്പെടുന്നു. മെയ് മാസത്തിൽ തന്നെ ഈ നിർമ്മാണ സ്ഥലത്ത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് അധികൃതർ കണ്ടെത്തിയിരുന്നു. നിലവിൽ ഈ നിർമ്മാണ പ്രവർത്തനങ്ങൾ അധികൃതർ പൂർണ്ണമായും നിർത്തിവെപ്പിച്ചിരിക്കുകയാണ്. അപകടത്തെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സമീപത്തെ മൂന്ന് കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കുന്നതിനായി ഫ്ലാറ്റ്ബുഷ് വൈഎംസിഎയിൽ പ്രത്യേക സഹായ കേന്ദ്രവും തുറന്നിട്ടുണ്ട്.
ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത്. തൊട്ടടുത്ത സ്ഥലത്ത് നടന്നിരുന്ന കെട്ടിട നിർമ്മാണത്തിനായുള്ള കുഴിയെടുക്കലിനിടെ 1930-ൽ നിർമ്മിച്ച കെട്ടിടം പൂർണ്ണമായും തകർന്നുവീഴുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ രക്ഷാപ്രവർത്തനം പൂർണ്ണമായും അവസാനിപ്പിച്ചതായി ന്യൂയോർക്ക് ഫയർ ഡിപ്പാർട്ട്മെന്റ് അറിയിച്ചിരുന്നു.
We are mourning too many people we love in the aftermath of yesterday's tragedy. We will grieve and rebuild as one city. https://t.co/OyjpMQjIjp
മരിച്ച എട്ടുപേരിൽ ആറുപേർ സംഭവസ്ഥലത്തുവെച്ചും രണ്ടുപേർ ആശുപത്രിയിലുമാണ് മരിച്ചത്. ഒമ്പതും പത്തും വയസ്സുള്ള രണ്ട് കുട്ടികളും ജീവൻ നഷ്ടപ്പെട്ടവരിൽ ഉൾപ്പെടുന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഒരു ഗർഭിണിയെ അത്ഭുതകരമായി രക്ഷപ്പെടുത്തിയത് വലിയ ആശ്വാസമായി. അപകടത്തിൽ 17 പേർക്ക് പരിക്കേറ്റിട്ടുണ്ട്, ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. 100-ലധികം അഗ്നിരക്ഷാ സേനാംഗങ്ങൾ ചേർന്നാണ് ദുഷ്കരമായ രക്ഷാപ്രവർത്തനം നടത്തിയത്. കെട്ടിടത്തിനുള്ളിൽ ഇനി ആരും കുടുങ്ങിക്കിടപ്പില്ലെന്ന് അധികൃതർ ഉറപ്പുവരുത്തിയിട്ടുണ്ട്.
Content Highlights: Eight people, including two children, died after a three-storey building collapsed in Brooklyn, New York. Mayor Zohran Mamdani has ordered a comprehensive investigation, while rescue operations have been called off.