വാഷിങ്ടണ്‍: ഇറാനെതിരായ അമേരിക്കന്‍ യുദ്ധത്തെ എതിര്‍ക്കുന്നവര്‍ ആത്മീയമായ അന്ധകാരം ബാധിച്ചവരാണ് എന്ന പരാമർശവുമായി ഇസ്രയേലിലെ യുഎസ് അംബാസഡര്‍ മൈക്ക് ഹക്കബി (Mike Huckabee). ഈ യുദ്ധത്തെ എതിര്‍ക്കുന്നവരെ സാത്താന് അന്ധരാക്കിയെന്നാണ് ഹക്കബിയുടെ ആരോപണം. ദി ആങ്കര്‍ എന്ന പോഡ്കാസ്റ്റില്‍ അമീര്‍ സര്ഫാത്തിക്കൊപ്പമുള്ള അഭിമുഖത്തിലാണ് ഹക്കബിയുടെ പരാമര്‍ശം. വലിയ വിമര്‍ശനങ്ങളും നയതന്ത്രജ്ഞന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഉയരുന്നുണ്ട്.
ഒക്ടോബര്‍ 23ന് ബിഹോള്‍ഡ് ഇസ്രയേല്‍ (Behold Israel) പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍, യുഎസ് സൈനിക നടപടികളോടുള്ള യൂറോപ്യന്‍ മനോഭാവത്തെക്കുറിച്ചും ഇതിന് ആ്തമീയ-മാനസിക പ്രശ്നങ്ങളുണ്ടോ എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു ഹക്കബി.
If you don't support Israel's war against Iran, then you are blinded by Satan. https://t.co/F30uGS3lBb
'ഇതൊരു ആത്മീയമായ പ്രശ്നമാണ്. ഒരു അംബാസിഡര്‍ ഈ രീതിയില്‍ സംസാരിക്കുന്നത് കുറച്ച് തമാശയായി തോന്നുമെന്ന് എനിക്കറിയാം. എങ്കിലും ഇതിനെ ഞാന്‍ കാണുന്നത് ഒരു ആത്മീയ അന്ധതയായാണ്. കാരണം, സാത്താന് ഇവരുടെ ചിന്തകളെ അന്ധമാക്കുകയും അവരുടെ ബുദ്ധിയെ കീഴടക്കുകയും ചെയ്തിരിക്കുകയാണ്. വെറും ഭൗമരാഷ്ട്രീയ പ്രശ്നങ്ങള്‍ക്കപ്പുറം വളരെ ആഴത്തിലുള്ള എന്തോ ഒന്ന് ഇതിന് പിന്നിലുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,' ഹക്കബി പറഞ്ഞു.
അമേരിക്കയിലെ ബാപ്തിസ്റ്റ് സഭയിലെ മുന്‍ പാസ്റ്റര്‍ കൂടിയായ ഇദ്ദേഹം കടുത്ത ഇസ്രയേല്‍ അനുകൂലി കൂടിയാണ്. നേരത്തെയും പലതരത്തിലുള്ള ഇസ്രയേല്‍ അനുകൂല നിലപാടുകള്‍ ഇയാള്‍ സ്വീകരിച്ചിരുന്നു. ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തെ വെറുമൊരു രാഷ്ട്രീയ പോരാട്ടമായി കാണാനാകില്ലെന്നും, ഇത് 'വെളിച്ചവും ഇരുട്ടും തമ്മിലുള്ള ആത്മീയ യുദ്ധമാണ്' എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
അമേരിക്കയ്ക്കും ഇസ്രയേലിനും ഇറാന് എങ്ങനെ ഭീഷണിയാകുന്നു എന്നതിനെക്കുറിച്ചുള്ള സംഭാഷണത്തില്‍, യുഎസ് ഇടപെടലിനെ സംശയിക്കുന്ന യൂറോപ്യന്‍ സര്‍ക്കാരുകളെയും ഹക്കബി രൂക്ഷമായി വിമര്‍ശിച്ചു.
അതേസമയം, ഹക്കബിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ദി അമേരിക്കന്‍ കണ്‍സര്‍വേറ്റീവിന്റെ സീനിയര്‍ എഡിറ്റര്‍ ആന്‍ഡ്രൂ ഡേ (Andrew Day) രംഗത്തെത്തിയിരുന്നു.
"I know it sounds a little funny for an ambassador to be talking like this," says Ambassador Huckabee while theorizing that people who oppose the Iran War are controlled by Satan. Yeah, it does!
യുദ്ധത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരെ കുറിച്ച് ഒരു യുഎസ് സ്ഥാനപതി ഇത്തരത്തില്‍ സംസാരിക്കുന്നത് തീര്‍ത്തും അനുചിതമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
Content Highlight: US Ambassador to Israel Mike Huckabee has described opponents of the American war against Iran as people suffering from spiritual darkness, claiming that Satan has blinded those who oppose the conflict. Huckabee made the remarks during an interview with Amir Tsarfati on The Anchor podcast. His comments have drawn widespread criticism.