വാര്‍സോ: തെക്കന്‍ പോളണ്ടിലെ ക്രാക്കോവിലെ മാര്‍ക്കറ്റ് സ്ക്വയറിന് സമീപമുണ്ടായ വെടിവയ്പ്പില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു.നിരവധി പേര്‍ക്ക് പരിക്കേറ്റെന്നും പൊലീസ് പറഞ്ഞു. അക്രമകാരിയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. നഗരത്തിലെ മെയിന്‍ സ്ക്വയറിലൂടെ പോകുകയായിരുന്ന കാറില്‍ നിന്ന് ഒരാള്‍ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ക്രാക്കോ പൊലീസ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. പരിക്കേറ്റവരില്‍ പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.
Content Highlights: Five people were killed in a shooting near Market Square in Krakow Poland