വാഷിങ്ടണ്‍: ബ്രസീലിന്റെ പുതിയ പ്രസിഡന്റ് താനാണെന്ന അവകാശവാദവുമായി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഫ്ലാവിയോ ബോൾസനാരോ രംഗത്ത്. ലുല ഡ സില്‍വയോട് പരാജയപ്പെട്ടതിന് പിന്നാലെ അമേരിക്കയിലെത്തിയ ഫ്ലാവിയോ തന്റെ വിജയം സ്വയം പ്രഖ്യപിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിയിലൂടെയാണ് ലുല വിജയിച്ചതെന്നാണ് ഫ്ലാവിയോയുടെ വാദം. തെരഞ്ഞെടുപ്പിന്റെ ആദ് ഘട്ടത്തില്‍ താന്‍ നേടിയ ലീഡ് തെളിവായി ഉയര്‍ത്തിക്കാട്ടിയാണ് ഇദ്ദേഹത്തിന്റെ അവാകാശ വാദം. ഫ്ലാവിയോയുടെ പിതാവ് ജെയര്‍ ബോൾസനാരോയും അമേരിക്കക്ക് അനുകൂലാമായ നിലപാട് എടുത്തതിനെ തുടര്‍ന്നാണ് പരാജയത്തിലേക്ക് പോയതെന്നാണ് പൊതുവേ വിലയിരുത്തുന്നത്.
ലാറ്റിനമേരിക്കയുടെ രാഷ്ട്രീയ ചിത്രം മുഴുവന്‍ മാറി മറിയുന്ന കാലത്താണ് വീണ്ടും ഇടതുപക്ഷ സര്‍ക്കാര്‍ ബ്രസീലില്‍ അധികാരത്തിലേറുന്നത്. 1980കളില്‍ വര്‍ക്കേഴ്സ് പാര്‍ട്ടി രൂപീകരിച്ചുകൊണ്ട് ശക്തമായി കടന്നുവന്ന ലുല ഡാ സില്‍വ ബോല്സനാരോയോട് ആദ്യ റൗണ്ടില്‍ പിന്നിട്ട് നിന്നതിന് പിന്നാലെയാണ് വിജയത്തിലേക്ക് കുതിക്കുന്നത്. നാലാം തവണയാണ് ലുല ബ്രസീലിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ 47% വോട്ടാണ് ഫ്ലാവിയോ ബോല്‍സനാരോക്ക് ലഭിച്ചിരുന്നത്. ലുല ഡ സില്‍വക്ക് 45% വോട്ട് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇത് ചൂണ്ടിക്കാട്ടി ഏതാണ്ട് 10 ലക്ഷം വോട്ടുകളെങ്കിലും അട്ടിമറിക്കപ്പെട്ടിട്ടുണ്ടെന്ന ആരോപണമാണ് ഫ്ലാവിയോ ഉന്നയിക്കുന്നത്. ലാറ്റിനമേരിക്ക എല്ലാ കാലത്തും അമേരിക്കയുടെ പിന്മുറ്റമെന്നാണ് അറിയപ്പെടുന്നത്. അങ്ങനെ നിലനിര്‍ത്താന്‍ ഡോണള്‍ഡ് ട്രംപ് അടക്കം ശ്രമിക്കുന്നതിനിടെയാണ് ലുല വീണ്ടും അധികാരത്തിലേറുന്നത്.
ഈ സാഹചര്യത്തില്‍ കൂടിയാണ് അമേരിക്കിയല്‍ എത്തിയതിന് പിന്നാലെ, തന്നെ പരാജയപ്പെടുത്താന്‍ ഗൂഡാലോചന നടന്നിട്ടുണ്ട് എന്നതടക്കമുള്ള ആരോപണം തീവ്ര വലതുപക്ഷ നേതാവ് ഉന്നയിക്കുന്നത്. ബ്രസീലില്‍ തന്റെ പരാജയം മണത്ത ഉടനെ തന്നെ ഫ്ലാവിയോ ബോല്‍സനാരോ അമേരിക്കയിലേക്ക് പറക്കുകയായിരുന്നു. മുൻപ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡനോട് തോല്‍വി ഏറ്റ് വാങ്ങേണ്ടി വന്നപ്പോള്‍ സമാന ആരോപണം ഡോണാള്‍ഡ് ട്രംപും ഉന്നയിച്ചിരുന്നു എന്നതും പ്രധാനമാണ്. താന്‍ തന്നെയാണ് അമേരിക്കയുടെ പ്രസിഡന്റ് എന്നും വൈറ്റ് ഹൗസ് ഒഴിയില്ല എന്നടക്കം ട്രംപ് അന്ന് പറഞ്ഞിരുന്നു.
Content Highlights: Flavio Bolsonaro, who lost Brazil’s presidential election to Lula da Silva, has claimed that he is the country’s new president after travelling to the United States. He alleged that Lula won through electoral fraud and cited his lead in the first round as evidence for his claim. The report also links his father Jair Bolsonaro’s defeat to his perceived pro-US stance.