ബേണ്‍: സ്വിറ്റ്സര്‍ലന്‍ഡില്‍ നടക്കുന്ന യുഎസ് - ഇറാന് ഉന്നതതല യോഗത്തിലെ പ്രാഥമിക ഘട്ടത്തില്‍ മികച്ച പുരോഗതിയുണ്ടെന്ന് മധ്യസ്ഥരായ പാകിസ്താനും ഖത്തറും പ്രതികരിച്ചു. അറുപത് ദിവസത്തിനുള്ളില്‍ അന്തിമ കരാറിലെത്താനുള്ള പടിപടിയായുള്ള പദ്ധതികള്‍(റോഡ്മാപ്പ്)ഇരുകൂട്ടരും അംഗീകരിച്ചുവെന്നും മധ്യസ്ഥര്‍ വ്യക്തമാക്കി. ഇതിന് പുറമേ ലെബനനിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘര്‍ഷ നിവാരണ സെല്‍ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ലെബനന് വിഷയത്തിലെ പുരോഗതിയില്‍ പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമേ ഇറാനിയന്‍ എണ്ണയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം നീക്കം ചെയ്യാനും മരവിപ്പിച്ച ആസ്തികളില്‍ ചിലത് വിട്ടുനല്‍കാനും യുഎസ് സമ്മതിച്ചിട്ടുണ്ടെന്നും അരാഗ്ചി വ്യക്തമാക്കിയിട്ടുണ്ട്.
ചര്‍ച്ചാ പുരോഗതി നിരീക്ഷിക്കാന്‍ ഉന്നതതല സമിതി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. സാങ്കേതികമായ ചര്‍ച്ചകള്‍ ഉടനടി ആരംഭിക്കുമെന്നും ഈ യോഗങ്ങള്‍ ഈ വാരാന്ത്യം വരെ തുടരുമെന്നുമാണ് മധ്യസ്ഥര്‍ അറിയിച്ചത്. ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ ഗതാഗതം, ലെബനനിലെ സംഘര്‍ഷ നിവാരണ സെല്‍ എന്നിവയുമായി ബന്ധപ്പെടുത്തി ഇരുവശങ്ങളുമായി ആശയവിനിമയം നടത്താനുള്ള മാര്‍ഗങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
ചര്‍ച്ചകളുടെ ആദ്യഘട്ടത്തില്‍ ട്രംപ് ഉയര്‍ത്തി ഭീഷണി ഇരുകൂട്ടര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ക്ക് കാരണമായിരുന്നു. ലെബനനിലെ ഹിസ്ബുള്ളയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഇറാനെ ആക്രമിക്കുമെന്നായിരുന്നു വെല്ലുവിളി. പിന്നീട് ഫോക്സ് ന്യൂസിനോട് സംസാരിക്കുമ്പോള്‍ ഹോര്‍മൂസ് കടലിടുക്ക് പിടിച്ചെടുക്കുമെന്നും, അവര്‍ കരാറിന് തയ്യാറായില്ലെങ്കില്‍ അമേരിക്ക ടോള്‍ പിരിക്കുമെന്നും പറഞ്ഞിരുന്നു. കടലിടുക്കിനെ പരമാര്‍ശിക്കുന്നതിന് ഇടയില്‍ ഇറാനില്‍ നിന്നും ചര്‍ച്ചകള്‍ക്ക് എത്തിയവരെ കടത്തിക്കൊണ്ടുപോകുമെന്ന ഭീഷണിയും ട്രംപ് ഉയര്‍ത്തി. ഹോര്‍മൂസ് അടച്ചാല്‍, പിന്നെ നിങ്ങള്‍ക്കൊരു രാജ്യം ബാക്കി ഉണ്ടാകില്ല. പിന്നെ നിങ്ങള്‍ തിരികെ നിങ്ങളുടെ നാട്ടിലെത്തുകയുമില്ലെന്ന് ട്രംപ് ഭീഷണി മുഴക്കിയതായി ദ ഗാര്‍ഡിയനും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Content Highlights: The United States and Iran have reportedly achieved progress in ongoing negotiations. Both sides approved a phased roadmap designed to guide discussions toward a final agreement