'വലിയ പുരോഗതിയുണ്ട്'; ഇറാനുമായുളള ചര്‍ച്ചയ്ക്ക് ശേഷം ജെ ഡി വാന്‍സ്

ട്രംപ് ഭരണകൂടം നടത്തുന്ന സമാധാന ശ്രമങ്ങള്‍ വ്യക്തമായ ഫലം കണ്ടിട്ടുണ്ടെന്നും ജെ ഡി വാന്‍സ് പറഞ്ഞു

ബേണ്‍: സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഇറാനുമായി നടത്തിയ സമാധാന ചര്‍ച്ചയ്ക്ക് ശേഷം പ്രതികരണവുമായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. 'വലിയ പുരോഗതിയുണ്ട്' എന്നാണ് ജെ ഡി വാന്‍സിന്റെ പ്രതികരണം. 'കഴിഞ്ഞ കുറച്ച് മണിക്കൂറുകള്‍ക്കുളളില്‍ തന്നെ ചര്‍ച്ച വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. വരും മണിക്കൂറുകളില്‍ അത് മികച്ചതാകും എന്നാണ് പ്രതീക്ഷിക്കുന്നത്': ജെ ഡി വാന്‍സ് പറഞ്ഞു.

ട്രംപ് ഭരണകൂടം നടത്തുന്ന സമാധാന ശ്രമങ്ങള്‍ വ്യക്തമായ ഫലം കണ്ടിട്ടുണ്ടെന്നും ലെബനനിലെ വെടിനിര്‍ത്തല്‍ പോലും അതാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനും ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനിയ്ക്കുമൊപ്പം നടന്ന ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു ജെ ഡി വാന്‍സിന്റെ പ്രതികരണം.

ചര്‍ച്ചകള്‍ക്കായുളള ഇറാനിയന്‍ പ്രതിനിധി സംഘത്തെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗേര്‍ ഘാലിബാഫും വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമാണ് നയിച്ചത്. അമേരിക്കന്‍ പ്രതിനിധി സംഘത്തെ ജെ ഡി വാന്‍സാണ് നയിച്ചത്. ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും അദ്ദേഹത്തിന്റെ മരുമകന്‍ ജാരെഡ് കുഷ്‌നറും സംഘത്തിലുണ്ടായിരുന്നു.

Content Highlights: US Vice President JD Vance stated that great progress has been made to permanently resolve conflicts with Iran.

To advertise here,contact us