ബ്രിട്ടനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; ഒരുമരണം, നിരവധിപ്പേര്‍ക്ക് ഗുരുതര പരിക്ക്

ബെഡ്‌ഫോഡിന് സമീപത്തുവെച്ച് ഒരു ട്രെയിനിന്റെ പിറകില്‍ മറ്റൊരു ട്രെയിന്‍ ഇടിച്ചു കയറുകയായിരുന്നു

ലണ്ടൻ: ബ്രിട്ടനിലെ ബെഡ് ഫോര്‍ഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം.90 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 11 പേരുടെ പരിക്ക് അതീവ ഗുരുതരമെന്നാണ് വിവരം.

ബെഡ്‌ഫോഡിന് സമീപത്തുവെച്ച് ഒരു ട്രെയിനിന്റെ പിറകില്‍ മറ്റൊരു ട്രെയിന്‍ ഇടിച്ചു കയറുകയായിരുന്നു.

സിഗ്‌നല്‍ സംവിധാനത്തില്‍ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന് പിന്നാലെ വന്ന മറ്റൊരു ട്രെയിന്‍ ഇടിച്ചു കയറുകയായിരുന്നു.

സംഭവത്തിൽ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ദുഃഖം രേഖപ്പെടുത്തി.

20 ലധികം ആംബുലൻസുകളും ആറ് എയർ ആംബുലൻസുകളും ഉൾപ്പെടെ നിരവധി സംവിധാനങ്ങൾ അപകട സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്ന് ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് ആംബുലൻസ് സർവീസ് അറിയിച്ചു.

Content Highlights: One killed and several injured in train collision north of London

To advertise here,contact us