ധാക്ക: ബംഗ്ലാദേശിലെ ധാക്കയില്‍ പ്രതിമാ നിർമ്മാണം തടഞ്ഞു എന്നാരോപിച്ച് ഹിന്ദു സംഘടനകളുടെ പ്രതിഷേധം. രംഗ്പൂരില് നിര്‍മിച്ചുകൊണ്ടിരുന്ന പ്രതിമയുടെ നിര്‍മാണം തടസപ്പെടുത്തി എന്നാണ് ആരോപണം. തീവ്ര ഇസ്ലാമിസ്റ്റുകള്‍ ശ്രീരാമനെ അപകീര്‍ത്തിപ്പെടുത്തി എന്നും പ്രതിഷേധക്കാർ ആരോപിച്ചു. ആയിരത്തോളം ഹിന്ദുക്കളാണ് തീപ്പന്തങ്ങളുമായി 'ജയ് ശ്രീറാം' മുദ്രാവക്യം മുഴക്കിക്കൊണ്ട് ധാക്കയില്‍ പ്രകടനം നടത്തിയത്.
നോര്‍ത്ത് ഗയ്ബന്ധ ജില്ലയിലെ പലഷ്ബാരില് ശ്രീരാമന്റെ 80 അടി നീളവുള്ള പ്രതിമയായിരുന്നു നിമിച്ചുകൊണ്ടിരുന്നത്. ഇതിന്റെ നിര്‍മാണം നിര്‍ത്തിച്ചു എന്നാണ് അരോപണം. തീവ്ര ഇസ്ലാമിസ്റ്റ് സംഘങ്ങള്‍ അധികൃതരെ ഭീഷണിപ്പെടുത്തിയാണ് പ്രതിമയുടെ നിര്‍മാണം തടസപ്പെടുത്തിയത് എന്നാണ് ശ്രീശ്രീ രാഥാ മാധവ ക്ഷേത്ര കമ്മിറ്റി പറയുന്നത്. ഇത് ബംഗ്ലാദേശിലെ ന്യൂനപക്ഷ ഹിന്ദുക്കളുടെ അവകാശങ്ങള്‍ തകര്‍ക്കുന്ന നടപടിയാണെന്നാണ് ഉയരുന്ന വിമര്‍ശനം. എന്നാല്‍ ഈ വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകുന്നില്ല എന്ന ആരോപണവും ശക്തമാണ്.
വിവിധ ഹിന്ദു സംഘടനകളുടെയും വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ ഷബാഗ് തെരുവില്‍ ഒത്തുകൂടിയ പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച നാഷണല്‍ പ്രസ് ക്ലബിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. 'ഹിന്ദു മഹാജോട്ട്' ആണ് സമരത്തിന് നേതൃത്വം നല്‍കിയത്. ഇവര്‍ നാഷണല്‍ പ്രസ് ക്ലബിന് മുന്നില്‍ മനുഷ്യ ചങ്ങലയും തീര്‍ത്തിരുന്നു. ധാക്ക റിപ്പോര്‍ട്ടേഴ്സ് യൂണിറ്റി (DRU) ക്ക് മുന്നിലും പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടിരുന്നു. പ്രതിമയുടെ നിര്‍മാണം തടഞ്ഞതിന് പിന്നാലെ രംഗ്പൂരിലെ സമരം സംഘർഷത്തിലേയ്ക്ക് എത്തുന്ന സ്ഥിതിയുമുണ്ടായി. ഗയ്ബന്ധയില് കഴിഞ്ഞ മാസം ഇസ്ലാമിസ്റ്റുകള്‍ നടത്തിയ പ്രകടനത്തിനിടെ രാമന്റെ ചിത്രത്തിന് മുകളില്‍ ഷൂ വെച്ച് അപകീര്‍ത്തിപ്പെടുത്തിയെന്നും സമരക്കാര്‍ ആരോപിക്കുന്നു.
അതേസമയം താരീക് റഹ്മാന്റെ നേതൃത്വത്തിലുള്ള ബിഎന്‍എസ് സര്‍ക്കാര്‍ നിഷ്ക്രിയമായാണ് പ്രവര്‍ത്തിക്കുന്നതെന്ന അക്ഷേപവും ശക്തമാണ്. പ്രതികളെ 72 മണിക്കൂറിനകം അറസ്റ്റ് ചെയ്യണമെന്ന അന്ത്യശാസനമാണ് സമരക്കാര്‍ നല്‍കിയിരിക്കുന്നത്. അല്ലാത്തപക്ഷം വലിയ പ്രതിഷേധ പരിപാടികളിലേക്ക് കടക്കുമെന്ന് കാട്ടി മതകാര്യ മന്ത്രാലയത്തിന് സമരക്കാര്‍ മെമ്മോറാണ്ടം നല്‍കിയിട്ടുണ്ട്. രാമപ്രതിമയുടെ നിര്‍മാണം പുനരാരംഭിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ബംഗ്ലാദേശിലെ 64 ജില്ലകളിലും രാമക്ഷേത്രം നിര്‍മിക്കുമെന്നും ഹിന്ദു മഹാജോട്ട് അറിയിച്ചിട്ടുണ്ട്.
രാമ പ്രതിമ നിര്‍മാണത്തിന്റെ 80 ശതമാനവും പുര്‍ത്തീകരിച്ചിരുന്നു. ഭയത്താലാണ് തങ്ങള്‍ നിര്‍മാണം നിര്‍ത്തേണ്ടി വന്നതെന്നും പ്രധാനമന്ത്രി താരിക് റഹ്മാന് ഈ വിഷയത്തില്‍ ഇടപെടണമെന്നും ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഹരിദാസ് ചന്ദ്ര ദാസ് പറഞ്ഞു. അതേസമയം സാമൂഹ്യ ഐക്യം നിലനിര്‍ത്താനും കലാപങ്ങള്‍ തടയാനും നിര്‍മാണം നിര്‍ത്തിയിരിക്കുന്നു എന്നാണ് ക്ഷേത്ര കമ്മിറ്റി ഉപദേഷ്ടാവ് ശ്യാംലാല്‍ കുമാര്‍ മഹന്ത പറഞ്ഞത്.
ഫെബ്രുവരിയിലാണ് താരീക് റഹ്മാന് ബംഗ്ലാദേശ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. രാജ്യത്ത് എല്ലാവര്ക്കും അവരവരുടെ മതം പിന്തുടരാന് അവകാശമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. മതം വ്യക്തികളുടേതാണെന്നും രാജ്യം എല്ലാവരുടേതുമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. എന്നാല്‍ ജനുവരി 1 മുതല്‍ മാര്‍ച്ച് 31 വരെ 133 വര്‍ഗീയ കലാപ കേസുകളാണ് ബംഗ്ലാദേശില്‍ രജിസ്റ്റര്‍ ചെയ്തത്.
Content Highlights: A protest by members of the Hindu community in Dhaka, Bangladesh, drew significant attention as participants marched through the city raising ‘Jai Shri Ram’ slogans and expressing concerns over the safety, rights, and religious freedom of minorities. The demonstration showcased growing demands for stronger protections and equal treatment, with activists calling on authorities to address issues affecting the Hindu community. The rally became a notable event amid ongoing discussions surrounding minority rights and communal harmony in Bangladesh.