പാരീസ്: സമാധാന കരാറിലെത്തിയിട്ടും ഇറാനെതിരെ വീണ്ടും ഭീഷണി ഉയര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്-യുഎസ് കരാര്‍ അന്തിമമല്ലെന്നും ഇറാന് നന്നായി പെരുമാറിയില്ലെങ്കില്‍ ആക്രമണം വീണ്ടും തുടരുമെന്നും ട്രംപ് പറഞ്ഞു.'യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാനുമായി ധാരണാ പത്രത്തില്‍ ഒപ്പിട്ടെങ്കിലും എനിക്ക് അവരുടെ പെരുമാറ്റം ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഞാന്‍ ആക്രമണം തുടരും. ബോബാക്രമണം നടത്തി ഇറാനെ തകര്‍ത്ത് കളയും'; എന്നാണ് ട്രംപ് പറഞ്ഞത്. ഫ്രാന്‍സില്‍ നടന്ന ജി7 ഉച്ചക്കോടിയിൽ സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം.
ഇറാനുമായി കരാറില്‍ ഏര്‍പ്പെട്ടെന്ന കാരണത്താല്‍ പെട്ടെന്ന് ആക്രമണങ്ങള്‍ ഉപേക്ഷിക്കാനും ഇറാനെ വെറുതെ വിടാനും കഴിയില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇറനുമായി ഒപ്പിട്ടത് വളരെ ശക്തമായൊരു കരാറാണെന്നും ആര്‍ക്കും അതിനെ കുറിച്ച് അറിയില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തിരുന്നു. കരാര്‍ കാരണം ആഗോളവ്യാപരത്തിന് ഒരുപാട് ഗുണമുണ്ടെയെന്നും മാര്‍ക്കറ്റുകള്‍ വളരെ സന്തോഷത്തിലാണെന്നും ട്രംപ് പറഞ്ഞു. കരാറിൽ ഒപ്പിട്ടതിന് ശേഷം ഇറാനെതിരായുള്ള ട്രംപിൻ്റെ ആദ്യ ഭീഷണിയാണിത്.
കഴിഞ്ഞ ദിവസമാണ് ഇറാൻ-യുഎസ് സമാധാന കരാറിൽ ഒപ്പിട്ടത്. കരാറിൽ ഒപ്പിട്ടതായി ഇരുരാജ്യങ്ങളും സ്ഥിരീകരിച്ചിരുന്നു. ഇറാനുമായി കരാറിൽ ഏർപ്പെട്ടെന്നും ഇനി സമാധാനത്തിൻ്റെ നാളുകളാണെന്നും ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. മൂന്ന് മാസത്തോളം നീണ്ടുനിന്ന സംഘര്‍ഷങ്ങള്‍ക്ക് ഒടുവിലാണ് കരാറിന് ധാരണയായത്. ഇറാന് ആണവായുധം നിര്‍മ്മിക്കില്ലെന്നും പ്രതിസന്ധികള്‍ ഇതോടെ അവസാനിച്ചെന്നും ട്രംപ് അറിയിച്ചിരുന്നു.
Content Highlights: US President Donald Trump has reportedly issued fresh warnings against Iran despite recent peace agreement developments, raising concerns over the durability of the understanding between the two