മസ്ക്കറ്റ്: ഒമാനിലെ സോഹാറിന് വടക്കുകിഴക്കായി ബുധനാഴ്ച (ജൂൺ 10, 2026) എണ്ണ ടാങ്കർ സെറ്റെബെല്ലോയ്ക്ക് നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് കപ്പലിലെ ഒരു ജീവനക്കാരൻ മരിച്ചതായും രണ്ട് ജീവനക്കാരെ കാണാതായതായും റിപ്പോർട്ട്. കപ്പലിലെ ഒരു ജീവനക്കാരൻ മരിച്ചതായും രണ്ട് ജീവനക്കാരെ കാണാതായതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസാണ് പ്രാദേശിക അധികാരികളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നേരത്തെ മൂന്ന് ഇന്ത്യക്കാരെ കാണാതായി. കപ്പലിന് നേരെ യുഎസ് മിസൈൽ ആക്രമണമാണ് ഉണ്ടായത്. ആക്രമണത്തിന് ശേഷം കപ്പലിൽ നിന്ന് ഇരുപത്തിയൊന്ന് ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്തിയെന്നും റിപ്പോർട്ടുണ്ട്. കപ്പലിൽ ആകെ 28 ജീവനക്കാരനാണ് ഉണ്ടായിരുന്നത്. പലാവു പതാകയുള്ള കപ്പലാണ് സെറ്റെബെല്ലോ.
Content Highlights: A ship attack off the coast of Oman has left one crew member dead and two others missing, according to reports. Authorities are investigating the maritime security incident in the region.