വാഷിങ്ടൺ: ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ നീട്ടി. വാഷിങ്ടണിൽ നടന്ന രണ്ട് ദിവസത്തെ സമാധാന ചർച്ചക്കൾക്ക് പിന്നാലെയാണ് നടപടി. 45 ദിവസത്തേക്കാണ് വെടിനിർത്തൽ നീട്ടിയത്.
ഇസ്രയേൽ-ലെബനൻ കൂടുതല്‍ ചർച്ചകള്‍ ഈ മാസം അവസാനം നടക്കുമെന്നാണ് റിപ്പോർട്ട്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റാണ് വിവരങ്ങൾ പങ്കുവെച്ചത്. ചർച്ചകൾ ജൂൺ രണ്ട്, മൂന്ന് തീയതികളിൽ പുനരാരംഭിക്കുമെന്നാണ് യുഎസ് വ്യക്തമാക്കിയത്. ഇരു രാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒരു പ്രത്യേക "സുരക്ഷാ ട്രാക്ക്" മെയ് 29 ന് പെന്റഗണിൽ ആരംഭിക്കുമെന്നും അമേരിക്ക അറിയിച്ചു.
അതേസമയം, വെടിനിർത്തൽ നീട്ടിയതിന് പിന്നാലെയും തെക്കൻ ലെബനനിലെ നിരവധി പ്രദേശങ്ങളിൽ ഇസ്രയേൽ ആക്രമണങ്ങൾ നടന്നു. ഇസ്രയേൽ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഹിസ്ബുള്ള ഡ്രോൺ ആക്രമണം നടത്തിയതായും റിപ്പോർട്ടുണ്ട്. അതിനിടെ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് പേർ കൊല്ലപ്പെട്ടു.
Content Highlights: Israel-Lebanon ceasefire extend