'ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചിട്ടില്ല': ബെഞ്ചമിൻ നെതന്യാഹു

ഇറാൻ്റെ ആണവ ശക്തി കേന്ദ്രങ്ങൾ തകർക്കാതെ ഇസ്രയേൽ യുദ്ധത്തിൽ നിന്ന് പിന്മാറില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു

ടെൽഅവീവ്: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചിട്ടില്ലെന്ന് പ്രഖ്യാപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാൻ്റെ ആവണ ശക്തി കേന്ദ്രങ്ങൾ തകർക്കാതെ ഇസ്രയേൽ യുദ്ധത്തിൽ നിന്ന് പിന്മാറില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.

'യുദ്ധത്തിൻ്റെ പേരിൽ ഞങ്ങളെ പലരും തരംതാഴ്ത്തി. ഇറാൻ്റെ ആണവോർജ്ജം ഇപ്പോഴും അവിടെയുണ്ട്. ഞങ്ങൾക്ക് ഇനിയും പല കാര്യങ്ങൾ ചെയ്യാൻ ബാക്കിയുണ്ട്' എന്നായിരുന്നു നെതന്യാഹുവിൻ്റെ പ്രതികരണം.

അതേസമയം പശ്ചിമേഷ്യൻ സംഘർഷത്തിൽ അനിശ്ചിതത്വം തുടരുകയാണ്. അമേരിക്കയും ഇറാനും വെടിനിർത്തൽ ലംഘിച്ചുകൊണ്ട് ആക്രമണം തുടരുകയാണ്. ഇറാൻ്റെ ജനവാസ മേഖലയിൽ ആക്രമണം നടത്തി അമേരിക്ക ആദ്യം തന്നെ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. ആക്രമത്തെ വിമർശിച്ച് ഇറാൻ രംഗത്തെത്തിയിരുന്നു. തുടർന്ന് തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകുകയായിരുന്നു. ഗൾഫിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ആക്രമിക്കുമെന്നായിരുന്നു ഇറാൻ്റെ മുന്നറിയിപ്പ്. ഇതിൻ്റെ ഭാഗമായി ഇന്ന് കുവൈത്തിൽ ഡ്രോൺ ആക്രമണമുണ്ടായതായി റിപ്പോർട്ട് ചെയ്തിരുന്നു. കുവൈത്ത് വ്യോമാതിര്‍ത്തിയിലാണ് ആക്രമണമുണ്ടായത്. അതൊടൊപ്പം തന്നെ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഇറാൻ മുന്നോട്ട് വരുന്നുണ്ട്. പാകിസ്താൻ്റെ മധ്യസ്ഥത വഴി ഇറാൻ വക്താക്കൾ ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്.

Content Highlights: Israeli Prime Minister Benjamin Netanyahu declares war with Iran not over

To advertise here,contact us