വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; ലക്ഷ്യം യൂറോപ്യൻ യൂണിയൻ

യൂറോപ്പിൽ നിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കുമുള്ള തീരുവ 25 ശതമാനമായി വർധിപ്പിക്കുമെന്നാണ് ട്രംപിൻ്റെ പുതിയ ഭീഷണി

വാഷിങ്ടൺ: വീണ്ടും താരിഫ് ഭീഷണിയുമായി അമേരിക്ക‍ൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യൂറോപ്യൻ യൂണിയനാണ് ലക്ഷ്യം. യൂറോപ്പിൽ നിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കുമുള്ള തീരുവ 25 ശതമാനമായി വർധിപ്പിക്കുമെന്നാണ് ട്രംപിൻ്റെ പുതിയ ഭീഷണി.

സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് തരിഫ് ഉയർത്തുമെന്ന മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയത്. യുഎസുമായുള്ള വ്യാപാരക്കരാർ യൂറോപ്യൻ യൂണിയൻ പാലിക്കാത്തതിനെ തുടർന്നാണ് നടപടിയെന്നാണ് ട്രംപ് പറയുന്നത്.

'യുഎസുമായുള്ള വ്യാപാരക്കരാർ യൂറോപ്യൻ യൂണിയൻ പാലിക്കുന്നില്ല. ഇതേ തുടർന്ന് യൂറോപ്പിൽ നിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കും അടുത്തയാഴ്‌ച മുതൽ 25 ശതമാനം തീരുവ ഏർപ്പെടുത്തും. യുഎസിലെ നിർമാണ യൂണിറ്റുകളിലാണ് കാറുകളും ട്രക്കുകളും നിർമിക്കുന്നതെങ്കിൽ അതിന് തീരുവ ഉണ്ടാകില്ല', എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്.

Content Highlights: Trump threatens tariffs again; targets European Union

To advertise here,contact us