വെസ്റ്റ് ബാങ്കില്‍ വധശിക്ഷ നടപ്പാക്കാനുള്ള നിയമം ഇസ്രയേൽ നെസറ്റ് അംഗീകരിച്ചു; പ്രതിഷേധവുമായി അറബ് രാജ്യങ്ങൾ

വെസ്റ്റ് ബാങ്കില്‍ വധശിക്ഷ നടപ്പാക്കാനുള്ള നിയമം ഇസ്രയേൽ നെസറ്റ് അം​ഗീകരിച്ചു; പ്രതിഷേധം ശക്തം

വെസ്റ്റ് ബാങ്കില്‍ വധശിക്ഷ നടപ്പാക്കാന്‍ അനുവദിക്കുന്ന നിയമം ഇസ്രയേല്‍ നെസറ്റ് അംഗീകരിച്ചതിനെ പ്രതിഷേധവുമായി വിവിധ അറബ്, ഇസ്ലാമിക രാജ്യങ്ങള്‍. ഖത്തര്‍, ജോര്‍ദാന്‍, യുഎഇ, ഇന്തോനേഷ്യ, പാകിസ്താന്‍, തുര്‍ക്കി, സൗദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ ചേര്‍ന്നാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

ഇത്തരത്തിലുള്ള നിയമനിര്‍മാണം അടിച്ചമര്‍ത്തലിന്റെ തെളിവാണെന്നും പലസ്തീന്‍ ജനതയുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളെ നിഷേധിക്കുന്നതാണെന്നും മന്ത്രിമാര്‍ ചൂണ്ടിക്കാട്ടി. ഇത് മേഖയില്‍ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും പ്രാദേശിക സ്ഥിരതയെ ബാധിക്കുകയും ചെയ്യും. ഇസ്രയേല്‍ തടങ്കലിലുള്ള പലസ്തീന്‍ തടവുകാരുടെ അവസ്ഥയിലും അവര്‍ ആശങ്ക രേഖപ്പെടുത്തി. പലസ്തീനികളെ ലക്ഷ്യമിട്ടുള്ള വിവേചനപരമായ നയങ്ങളില്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്നും വിദേശകാര്യ മന്ത്രിമാര്‍ ആവശ്യപ്പെട്ടു.

Content Highlights: Knesset passes a controversial law enabling the death penalty in the West Bank, triggering strong protests from Arab nations.

To advertise here,contact us