യുദ്ധം അവസാനിപ്പിക്കാനൊരുങ്ങി ട്രംപ്; 'രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ ഇറാൻ വിടും'

ഇറാനെതിരെയുള്ള ആക്രമണം അവസാനിപ്പിക്കാനൊരുങ്ങി അമേരിക്കൻ പ്രസിഡൻ്റഡ് ഡോണൾഡ് ട്രംപ്

വാഷിം​ഗ്ടൺ: ഇറാനെതിരെയുള്ള ആക്രമണം അവസാനിപ്പിക്കാനൊരുങ്ങി അമേരിക്കൻ പ്രസിഡൻ്റഡ് ഡോണൾഡ് ട്രംപ്. രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ അമേരിക്ക യുദ്ധത്തിൽ നിന്ന് പിൻമാറുമെന്നാണ് ട്രംപ് പറയുന്നത്. ഇറാനുമായി സമാധാന ചർച്ചകളിൽ ഏർപ്പെട്ടില്ലെങ്കിലും അമേരിക്ക യുദ്ധത്തിൽ നിന്ന് പിൻമാറുമെന്നാണ് ട്രംപിൻ്റെ പ്രതികരണം. ഒരു മാസമായി തുടർന്ന് വരുന്ന പശ്ചിമേഷ്യൻ സംഘർഷം ആ​ഗോള ഊർജ്ജ വിതരണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.

വൈറ്റ് ഹൗസിൽ സംസാരിക്കുമ്പോഴാണ് ട്രംപ് ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്ന കാര്യങ്ങൾ അറിയിച്ചത്. 'ഞങ്ങൾ ഇറാൻ വിടാൻ പോകുന്നു കൂടിപോയാൽ രണ്ടോ മൂന്നോ ആഴ്ച്ച കൂടി ഞങ്ങൾ സംഘർഷം തുടരും' എന്നാണ് ട്രംപിൻ്റെ പ്രസ്താവന. റോയിട്ടേഴ്സാണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തത്. ട്രംപിൻ്റെ ഈ പ്രസ്താവനകൾ അമേരിക്ക ഇറാനിൽ നടത്തുന്ന സൈനിക നടപടി അവസാനിപ്പിക്കുന്നതിൻ്റെ ഏറ്റവും വ്യക്തമായ സൂചനയാണ്.

സംഘർഷം അവസാനിപ്പിക്കാനായി അമേരിക്കയ്ക്ക് ഇറാനുമായി നയതന്ത്ര കരാറിൽ ഏർപ്പെടേണ്ട ആവശ്യമില്ലെന്നും ട്രംപ് പറഞ്ഞു. 'ഇറാന് യുഎസുമായി കരാറിൽ ഏർപ്പെടാൻ താത്പര്യമില്ല, അവർക്ക് അമേരിക്കയുമായി കരാറുണ്ടാകേണ്ട ആവശ്യമില്ല' എന്നാണ് ട്രംപ് പ്രതികരിച്ചത്. ഇറാൻ ആണവായുധം ഉണ്ടാക്കുന്നത് തടയണമെങ്കിൽ അവരെ ശിലായു​ഗത്തിലേക്ക് കടത്തിവിടേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു. അതേസമയം, ഇറാനുമായുള്ള സംഘർഷത്തിൻ്റെ അറിയിപ്പുകൾ നൽകാൻ ട്രംപ് നാളെ രാവിലെ 6 മണിക്ക് മാധ്യമങ്ങളെ കാണുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

Content Highlights: US President Donald Trump is preparing to end the attack on Iran

To advertise here,contact us