ഇറാനില്‍ അമേരിക്ക കരയുദ്ധത്തിന് തയാറെടുക്കുന്നെന്ന് റിപ്പോര്‍ട്ട്. ഇറാന് പിന്തുണയുമായി ഇസ്രയേലിന് എതിരെ ഹൂതികളും ആക്രമണം ശക്തമാക്കി. ചെങ്കടലിലെ ചരക്ക് നീക്കത്തെയും യുദ്ധം ബാധിക്കുമോ എന്ന ആശങ്കയും നിലനില്ക്കുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകള്‍ നടക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടെയാണ് ഇറാനില്‍ കര യുദ്ധത്തിന് അമേരിക്ക തയ്യാറെടുക്കുന്നു എന്നതിന്റെ സൂചനകളും പുറത്തു വരുന്നത്.
പശ്ചിമേഷ്യയിലേക്ക് 10,000 സൈനികരെ എത്തിക്കാനുള്ള നീക്കത്തിലാണ് അമേരിക്ക. കരയുദ്ധത്തിന് മുന്നോടിയായാണ് സൈനിക നീക്കമെന്നാണ് വിലയിരുത്തല്‍. ഇറാനില്‍ ഇന്നലെ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങളും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പുറത്തുവിട്ടു. ഇറാന് ദയ അര്‍ഹിക്കുന്നില്ലെന്നും ശക്തമായ ആക്രമണം നടത്തുമെന്നും യുഎസ് യുദ്ധ വകുപ്പ് സെക്രട്ടറി പീറ്റ് ഹെഗ്സേത് വ്യക്തമാക്കി. ഇറാനെതിരേ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേലും അറിയിച്ചു.
ഇറാന് പിന്തുണയുമായി ഹുതികളും ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇസ്രായേലിലേക്ക് ബാലിസ്റ്റിക് മിസൈല്‍ അയട്ടുകൊണ്ടാണ് ഹുതികളും യുദ്ധത്തില്‍ പങ്കാളിയായത്. ഇറാന് നേരെയും അവരുടെ സഖ്യാകക്ഷികള്ക്ക് നേരെയുമുള്ള ആക്രമണം അവസാനിപ്പിക്കുന്നത് വരെ ഇറാനെതിരായ ആക്രമണം തുടരുമെന്നാണ് മുന്നറിയിപ്പ്. ഇറാനെ പിന്തുണക്കുന്ന ലെബനീസ് സായുധ സംഘമായ ഹിസ്ബുള്ളയും യുദ്ധമുഖത്തുണ്ട്.
ഹോര്‍മൂസ് കടലിടുക്കിന് പിന്നാലെ സൂയസ് കനാല്‍ സ്ഥിതി ചെയ്യുന്ന ചെങ്കടലിലെ ചരക്ക് നീക്കത്തെയും യുദ്ധം ബാധിക്കുമോ എന്ന ആശങ്കയും നിലനില്ക്കുന്നു. ഇറാനില്‍ അമേരിക്ക കരയുദ്ധത്തിന് ഇറങ്ങിയാല്‍ ഹൂതികളെ ഉപയോഗിച്ച് ചെങ്കടിലൂടെയുള്ള കപ്പല്‍ ഗാതാഗതം തടസപ്പെടുത്തുമെന്നാണ് ഇറന്റെ മുന്നറിയിപ്പ്. അങ്ങനെയെങ്കില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും.
Content Highlights: Reports suggest the United States is preparing for a possible ground war in Iran, with plans to deploy troops to West Asia amid rising regional tensions.