98 -ാമത് ഓസ്കർ അവാർഡുകൾ വേദിയിൽ ചരിത്രം കുറിച്ച് ഛായാഗ്രാഹക ഓട്ടം ഡ്യൂറള്‍ഡ് അര്‍ക്കപോ. ഈ വിഭാഗത്തിൽ ഓസ്കർ നേടുന്ന ആദ്യ വനിതയാണ് ഓട്ടം ഡ്യൂറള്‍ഡ് അര്‍ക്കപോ മാറി. 'സിന്നേഴ്സ്' എന്ന ചിത്രത്തിലെ ഛായാഗ്രഹണത്തിനാണ് ഓട്ടം ഡ്യൂറള്‍ഡ് അര്‍ക്കപോ ഓസ്കറിന് അർഹയായത്. ബ്ലാക്ക് പാന്തർ: വക്കാണ്ട ഫോറെവര്‍, ലോക്കി, ദ് ലാസ്റ്റ് ഷോഗേൾ തുടങ്ങിയ സിനിമകള്‍ക്ക് പിന്നിലും ഓട്ടം ഡ്യൂറള്ഡായിരുന്നു. മികച്ച ഛായാഗ്രഹണത്തിന് നാമനിർദേശം നേടുന്ന ആദ്യ കറുത്ത വർഗക്കാരിയാണ് ഓട്ടം ഡ്യൂറള്‍ഡ്.
2010-ൽ അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠനം പൂർത്തിയാക്കിയ ശേഷം പരസ്യരംഗത്തും പിന്നീട് സിനിമകളിൽ ക്യാമറ അസിസ്റ്റന്റായും ഓട്ടം ഡ്യൂറള്‍ഡ് ജോലി ചെയ്തു. 2022-ൽ അമേരിക്കൻ സൊസൈറ്റി ഓഫ് സിനിമാറ്റോഗ്രാഫേഴ്സിൽ അംഗമായി. ഐമാക്സ് 15-പെർഫ്, അൾട്രാ പാനാവിഷൻ 70 ക്യാമറകൾ എന്നിവ സംയോജിപ്പിച്ച് 65 എംഎം ഫിലിമിലാണ് ഡുറാൾഡ്, 2 'സിന്നേഴ്സ്' എന്ന ചിത്രം ഒരുക്കിയത്. ഇതോടെ, വലിയ ഫോർമാറ്റിലുള്ള ഐമാക്സ് ഫിലിമിൽ സിനിമ ചിത്രീകരിക്കുന്ന ആദ്യ വനിതാ ഛായാഗ്രാഹകയായി ഡുറാൾഡ് മാറുകയായിരുന്നു.
അതേസമയം മികച്ച ചിത്രത്തിനുള്ള ഓസ്കർ അവാർഡ് വൺ ബാറ്റിൽ ആഫ്റ്റർ എനതറിന്. പോൾ തോമസ് ആൻഡേഴ്സണാണ് സംവിധായകൻ. നേരത്തെ മികച്ച സംവിധായകനുള്ള ഓസ്കറും പോൾ തോമസ് ആൻഡേഴ്സണ് ലഭിച്ചിരുന്നു. സിന്നേഴ്സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് മൈക്കൽ ബി ജോർദാന്‍ മികച്ച നടനുള്ള ഓസ്കർ ലഭിച്ചു. ഹംനറ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ജെസ്സി ബക്ലി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.
വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഷോൺ പെൻ ആണ് മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം ലഭിച്ചത് വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്ന ചിത്രത്തിനായി പോൾ തോമസ് ആൻഡേഴ്സണാണ്. മികച്ച കാസ്റ്റിങിനുള്ള ഓസ്കറും വൺ ബാറ്റിൽ ആഫ്റ്റർ അനദറിനാണ്.മികച്ച തിരക്കഥക്കുള്ള പുരസ്കാരം സിന്നേഴ്സിനും വെപ്പൺസ് എന്ന ചിത്രത്തിലെ പ്രകടനത്തിനായി ആമി മാടിഗണും ഓസ്കർ ലഭിച്ചു. സിന്നേഴ്സും വൺ ബാറ്റിൽ ആഫ്റ്റർ അനദറും തമ്മിലാണ് മികച്ച ചിത്രമാകാനുള്ള മത്സരം നടന്നത്. ഓസ്കർ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ നോമിനേഷമുകൾ വാരിക്കൂട്ടിയ ചത്രമാണ് റയാൻ കൂഗ്ലർ സംവിധാനം ചെയ്ത സിന്നേഴ്സ്.
Content Highlight : Cinematographer Autumn Durald Arkapaw Makes History by Winning at the 98th Academy Awards. Oscar for cinematography in the film Sinners.