ടെഹ്റാൻ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കൊല്ലുമെന്ന മുന്നറിയിപ്പുമായി ഇറാൻ റവല്യൂഷണറി ഗാർഡ് കോർപ്സ്. നെതന്യാഹു ജീവനോടെ ഉണ്ടോ ഇല്ലയോ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ച നടക്കുമ്പോഴാണ് ഐആർജിസിയുടെ മുന്നറിയിപ്പ്. കുട്ടികളെ കൊല്ലുന്ന ആ ക്രിമിനൽ ഇപ്പോഴും ജീവനോടെ ഉണ്ടെങ്കിൽ, അയാളെ ഞങ്ങൾ എല്ലാ ശക്തിയുടെയും കൊന്നിരിക്കും എന്നാണ് ഐആർജിസിയുടെ മുന്നറിയിപ്പ്.
നെതന്യാഹു ജീവനോടെ ഉണ്ട് എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചതിനെ പിന്നാലെയാണ് ഇറാന്റെ ഈ മുന്നറിയിപ്പ്. യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്ന നെതന്യാഹുവിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ജീവനോടെയുണ്ടോ മരിച്ചോ എന്ന ചർച്ചകൾ ഉയർന്നത്. വീഡിയോയിലെ ചില ഭാഗങ്ങളിൽ നെതന്യാവിൻ്റെ കെെക്ക് ആറ് വിരലുകൾ ഉള്ള പോലെ കാണാം. ഇതിന്റെ ചുവട് പിടിച്ചാണ് ചർച്ച ചൂടുപിടിക്കുന്നത്. നെതന്യാഹു മരിച്ചെന്നും ഇസ്രയേൽ പുറത്തിറക്കിയത് എഐ വീഡിയോ ആണെന്നുമായിരുന്നു ചർച്ച.
രണ്ട് ദിവസം മുൻപാണ് നെതന്യാഹു യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ പങ്കുവെച്ചത്. ഇതിന് പിന്നാലെ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ പ്രചരിപ്പിച്ചുകൊണ്ടാണ് ചർച്ച നടക്കുന്നത്.
അതേസമയം, പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കെ യുദ്ധം നിര്‍ത്തുന്നതിനായി ഇറാന് തങ്ങളെ സമീപിച്ചു എന്ന അമേരിക്കന്‍ പ്രസിഡന്റെ് ഡോണൾഡ് ട്രംപിൻ്റെ അവകാശവാദം തള്ളി ഇറാന്റെ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധി അബ്ദുള്‍ മജിദ് ഹക്കീം ഇലാഹി രംഗത്തെത്തി. അമേരിക്കയുമായി യാതൊരുവിധ ചര്‍ച്ചകള്‍ക്കും ഇറാന് തയ്യാറല്ലെന്നും അഞ്ചു വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന ഒരു യുത്തിനായി രാജ്യം സജജമാണെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
മുന്‍കാല ഉടമ്പടികള്‍ ലംഘിച്ച് അമേരിക്ക തന്നെ ആക്രമണങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ ഇനിയൊരു ഒത്തുതീര്‍പ്പ് താല്പര്യമില്ലെന്ന് ഇറാന്റെ നിലപാടെന്ന് അദ്ദേഹം എഎന്‍ഐക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍ അറിയിച്ചു. ഇറാന്- ഇറാഖ് അനുഭവപരിചയം മുന്‍നിര്‍ത്തി തങ്ങളുടെ സ്വാതന്ത്രവും അഭിമാനവും സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്നമെന്നാണ് ഭരണകൂടത്തിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വാഷിങ്ടണുമായി ടെഹ്റാന് ചര്‍ച്ചകള്‍ക്ക് ആഗ്രഹിക്കുന്നു എന്ന ട്രംപിൻ്റെ വാദമാണ് ഇലാഹി നിഷേധിച്ചത്. ഇറാൻ നിലവിൽ അമേരിക്കയുമായി ചർച്ച നടത്താൻ ആഗ്രഹിക്കുന്നില്ല. കാരണം അവരാണ് ഈ യുദ്ധം തുടങ്ങിയത്. അമേരിക്കയുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് മുൻ അനുഭവങ്ങളുണ്ട്. രണ്ട് തവണ ഞങ്ങൾ അവരുമായി ചർച്ചകൾ നടത്തി. എന്നാൽ, അവർ ഞങ്ങളെ ആക്രമിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ശത്രുക്കൾക്ക് മുന്നിൽ ഇറാൻ കീഴടങ്ങില്ലെന്നും ആവശ്യമെങ്കിൽ ദീർഘകാലം നീണ്ടുനിൽക്കുന്ന സംഘർഷത്തെ നേരിടാൻ സജ്ജമാണെന്നും ഇലാഹി പറഞ്ഞു. ഇറാൻ-ഇറാഖ് യുദ്ധത്തെ പരാമർശിച്ചുകൊണ്ട്, ദീർഘകാല യുദ്ധം അതിജീവിച്ച അനുഭവം രാജ്യത്തിനുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഈ യുദ്ധത്തിന്റെ സമയപരിധി എനിക്കറിയില്ല. എന്നാൽ എനിക്കറിയാവുന്ന ഒരു കാര്യമുണ്ട് അഞ്ച് വർഷത്തേക്ക് വരെ ഈ യുദ്ധം തുടരാൻ ഇറാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Iran’s Revolutionary Guard Corps warns Israeli Prime Minister Benjamin Netanyahu amid social media rumours about his status