ദുബായ് വിമാനത്താവളം തുറക്കുന്നു; മുഴുവൻ വിമാന സർവീസുകളും പുനരാരംഭിക്കും

മിസൈൽ ആക്രമണ ഭീഷണിയ്ക്ക് പിന്നാലെ ദുബായ് വിമാനത്താവളം താത്കാലികമായി അടയ്ക്കുമെന്ന് അറിയിപ്പുണ്ടായിരുന്നു

ദുബായ്: മിസൈൽ ആക്രമണ ഭീഷണിക്ക് പിന്നാലെ അടച്ച ദുബായ് വിമാനത്താവളത്തിന്‍റെ പ്രവർത്തനം ഇന്ന് ഉച്ചയോടെ പുനരാരംഭിക്കും. മുഴുവൻ വിമാനങ്ങളും സർവ്വീസ് നടത്തും. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തി വിമാനത്താവളം അടയ്ക്കുമെന്നായിരുന്നു അറിയിപ്പ്.

സുരക്ഷിതമായ വ്യോമപാതകളിലൂടെ ദുബായ്ക്കും അബുദബിക്കും ഇടയിൽ എമിറേറ്റ്‌സ് സർവീസുകൾ നടത്തിയിരുന്നു. ഇതിനിടെ ഇറാന്റെ മിസൈൽ ആക്രമണമുണ്ടായി. മിസൈല്‍ ഇന്‍റർസെപ്റ്റ് ചെയ്തെങ്കിലും ഇതിന്‍റെ അവശിഷ്ടം മൂലം ചെറിയൊരു അപകടം റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെയാണ് സർവീസുകൾ റദ്ദാക്കിയത്.

സാഹചര്യം നിരീക്ഷിച്ച് സർവീസ് ഷെഡ്യൂളുകൾ യാത്രക്കാരെ അറിയിക്കുമെന്ന് എമിറേറ്റ്സ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. ഫ്ളൈറ്റ് ഷെഡ്യൂളുകള്‍ യാത്രക്കാർക്ക് ചെക്ക് ചെയ്യുന്നതിനൊപ്പം യാത്ര ബുക്ക് ചെയ്യാമെന്നും എമിറേറ്റ്സ് വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: Operations at Dubai International Airport and flights operated by Emirates resumed

To advertise here,contact us