നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് അപകടം; പതിനെട്ട് പേര്‍ക്ക് ദാരുണാന്ത്യം; 25 പേര്‍ക്ക് പരിക്ക്

പൊഖറയില്‍ നിന്ന് കാഠ്മണ്ഡുവിലേയ്ക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്

കാഠ്മണ്ഡു: നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പതിനെട്ട് പേര്‍ക്ക് ദാരുണാന്ത്യം. ഇരുപത്തഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. പൊഖറയില്‍ നിന്ന് കാഠ്മണ്ഡുവിലേയ്ക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ത്രീശൂലി നദിയിലേക്ക് ബസ് മറിയുകയായിരുന്നു.

മുപ്പത്തഞ്ചോളം യാത്രക്കാര്‍ നദിയിലേക്ക് വീണതായാണ് വിവരം. മരിച്ചവരില്‍ ആറ് സ്ത്രീകളും പതിനൊന്നോളം പുരുഷന്മാരും ഉള്‍പ്പെടുന്നു. പരിക്കേറ്റവരില്‍ എട്ടോളം സ്ത്രീകളും ഒരു പെണ്‍കുട്ടിയുമുണ്ട്.

അപകടം നടന്ന ഉടന്‍ തന്നെ ഹൈവേ റെസ്‌ക്യു വിഭാഗവും പൊലീസും പ്രദേശവാസികളും അടക്കം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റ യാത്രക്കാരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഹൈവേ റെസ്‌ക്യു വിഭാഗം പറഞ്ഞു.

Content Highlights- A bus overturned into a river, resulting in the death of eighteen people and injuries to twenty-five others in Nepal.

To advertise here,contact us