ഇസ്ലാമാബാദ്: പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഷിയ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെട്ടു. 80ലധികം പേർക്ക് പരിക്കേറ്റു. ഇസ്ലാമാബാദിലെ തർലൈ കലൻ പ്രദേശത്തെ ഖാദിജ തുൽ കുബ്ര പള്ളിയിലാണ് സ്ഫോടനം നടന്നത്.
വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ നടക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. ചാവേറാക്രമണമാണോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. സ്ഫോടനം ഉണ്ടായയുടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയിരുന്നു. ആക്രമണത്തെ പാകിസ്താൻ പാർലമെന്ററി കാര്യമന്ത്രി താരിഖ് ഫസൽ ചൗദരി അപലപിച്ചു. ആക്രമണം ഭീരുത്വമാണെന്നാണ് താരിഖ് ഫസൽ ചൗദരി പറഞ്ഞത്.
Content Highlights: At least 15 people were killed and more than 80 others injured in a powerful explosion at a Shia mosque in Pakistan’s capital, Islamabad. The blast occurred during prayers, causing panic and significant casualties among worshippers