'ഹോം അലോൺ' താരം കാതറിൻ ഒഹാര അന്തരിച്ചു

ലോകത്താകമാനം ആരാധകരുള്ള ഹോളിവുഡ് സിനിമയായ ഹോം അലോണിലെ അമ്മ വേഷമാണ് നടിയുടെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിൽ ഒന്ന്

എമ്മി പുരസ്‌കാര ജേതാവും പ്രശസ്ത കനേഡിയൻ-അമേരിക്കൻ നടിയുമായ കാതറിൻ ഒഹാര അന്തരിച്ചു. 71 വയസ്സയിരുന്നു. അസുഖത്തെത്തുടർന്ന് വെള്ളിയാഴ്ച ലോസ് ആഞ്ജലിസിലെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. ഹാസ്യവേഷങ്ങളിലൂടെ ഹോളിവുഡ് സിനിമകളിൽ ശ്രദ്ധേയയായ നടിയാണ് കാതറിൻ.

ലോകത്താകമാനം ആരാധകരുള്ള ഹോളിവുഡ് സിനിമയായ ഹോം അലോണിലെ അമ്മ വേഷമാണ് നടിയുടെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിൽ ഒന്ന്. സിനിമയ്ക്കും കാതറിൻ അവതരിപ്പിച്ച കഥാപാത്രത്തിനും ഇന്നും ആരാധകർ ഏറെയാണ്. 1954 മാർച്ച് നാലിന് കാനഡയിലാണ് കാതറിന്റെ ജനനം. 1976-84 കാലയളവിൽ ടൊറോന്റോയിലെ സെക്കൻഡ് സിറ്റി ടെലിവിഷൻ സ്‌കെച്ച് കോമഡി സീരീസിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറിയത്. ആഫ്റ്റർ ഔവേഴ്‌സ്(1985) ഹാർട്ട്‌ബേൺ(1986) ബീറ്റിൽജ്യൂസ്(1988) ഹോം അലോൺ(1990) ഹോം അലോൺ 2: ലോസ്റ്റ് ഇൻ ന്യൂയോർക്ക്(1992) തുടങ്ങിയവയാണ് പ്രധാന സിനിമകൾ. മികച്ച നടിയ്ക്കുള്ള എമ്മി പുരസ്‌കാരവും ഗോൾഡൻ ഗ്ലോബ് പുരസ്‌കാരവും നേടിയിട്ടുണ്ട്.

Content Highlights: Home Alone actor Catherine O'Hara passed away

To advertise here,contact us