'ഇറാനെതിരെ സൈനിക നടപടി ആവശ്യമില്ല': ഭീഷണി മാറ്റി ഡോണൾഡ് ട്രംപ്

ഇറാൻ യുഎസ് പ്രതിസന്ധിയിൽ സൈനിക നടപടി ആവശ്യമില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അറിയിച്ചു

വാഷിംഗ്ടൺ: ഇറാൻ യുഎസ് പ്രതിസന്ധിയിൽ സൈനിക നടപടി ആവശ്യമില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ യുദ്ധക്കപ്പലായ യുഎസ്എസ് ഡെല്‍ബെർട്ട് ഡി ബ്ലാക്ക് ഇറാനെ ലക്ഷ്യം വെച്ച് ചെങ്കലിലുണ്ടെന്ന് മുന്നറിയിപ്പ് നൽകിയത് തൊട്ട് പിന്നാലെയാണ് ട്രംപിൻ്റെ പുതിയ പ്രഖ്യാപനം. ഇറാനെതിരെ സൈനികശക്തികൾ ഉപയോ​ഗിക്കാൻ ഞങ്ങൾ ആ​ഗ്രഹിക്കുന്നില്ലെന്നാണ് ട്രംപ് പറയുന്നത്. 'ഇറാന് നേരെ ഞങ്ങളുടെ സൈനിക സംഘം നീങ്ങുന്നുണ്ട് എന്നാല്‍, സൈന്യത്തെ ഉപയോഗിക്കേണ്ടിവരില്ലെന്നും' ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഇറാനുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്. ഇനിയും ചർച്ചകൾ ന‍ടത്തി ആണവകരാറിൽ ധാരണയിലെത്തുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് വ്യക്തമാക്കി.

ആണവകാരാറിൽ അമേരിക്കയുമായി ചർച്ചയിൽ ഏർപ്പെടാത്തതിനെ തുടർന്ന് ഇറാനെതിരെ ഡോണൾഡ് ട്രംപ് പ്രതിരോധം കടുപ്പിച്ച് ട്രംപ് രം​ഗത്തെത്തിയിരുന്നു.അമേരിക്കൻ യുദ്ധക്കപ്പൽ ഇറനെ ലക്ഷ്യമിട്ട് മുന്നോട്ട് നീങ്ങുന്നുണ്ടെന്ന് ഡോണൾഡ് ട്രംപ് ട്രൂത്ത് സോഷ്യൽ സമൂഹ മാധ്യമത്തിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു. 'മാസീവ് അർമാഡ' എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ അമേരിക്കയുടെ കപ്പൽപ്പടയെ വിശേഷിപ്പിച്ചത്.

അമേരിക്കയുടെ ഭാ​ഗത്ത് നിന്ന് എന്തെങ്കിലും യുദ്ധസമാനമായ പ്രകോപനമുണ്ടായാൽ ഉടനടി തിരിച്ചടിക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാ​ഗ്ചി നേരത്തെ മറുപടി നൽകിയിരുന്നു. ഇറാൻ്റെ സൈന്യം എന്തിനും സജ്ജമാണെന്നും ഇറാനെതിരെ കര,കടൽ, ആകാശം എന്നിങ്ങനെ ഏത് മാ‍ർ​ഗത്തിലൂടെയും എന്ത് ആക്രമണമുണ്ടായാലും ഉടനടി ശക്തമായി തിരിച്ചടിക്കുമെന്നായിരുന്നു അബ്ബാസ് അരാ​ഗ്ചി പറഞ്ഞത്.

Content Highlights: Trump Says 'Hopefully' No Need For Military Action Against Iran

To advertise here,contact us