ടെഹ്റാൻ: ഇറാൻ ആഭ്യന്തര പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവർക്ക് നേരെ വധഭീഷണിയുമായി ഭരണകൂടം. പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവരെ 'ദൈവത്തിന്റെ ശത്രു' ആയി കണക്കാക്കുമെന്നും വധശിക്ഷയ്ക്ക് വിധേയരാക്കുമെന്നും ഇറാന്റെ അറ്റോർണി ജനറൽ മുഹമ്മദ് മൊവാഹെദി ആസാദ് മുന്നറിയിപ്പ് നൽകി. പ്രക്ഷോഭകരെ സഹായിക്കുന്നവരും ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്. ഇറാനിൽ രണ്ടാഴ്ച്ച പിന്നിട്ട ആഭ്യന്തര പ്രക്ഷോഭത്തിൽ ഏകദേശം 65 പേർ കൊല്ലപ്പെടുകയും 2,300-ൽ അധികം പേർ അറസ്റ്റിലാവുകയു ചെയ്തു. പ്രതിഷേധക്കാർക്ക് അമേരിക്ക വീണ്ടും പിന്തുണ അറിയിച്ചിട്ടുണ്ട്.
ഡോളറിനെതിരെ ഇറാനിയന് റിയാലിന്റെ വില ഇടിയുകയും വിലക്കയറ്റം രൂക്ഷമാവുകയും ചെയ്തതോടെയാണ് ഇറാനില് പ്രതിഷേധം ആരംഭിച്ചത്. പിന്നീട് ഇത് ഖമനയി വിരുദ്ധ പ്രക്ഷോഭമായി മാറി. ടെഹ്റാനില് ആരംഭിച്ച പ്രക്ഷോഭം രാജ്യ വ്യാപകമായി മാറി. പ്രതിഷേധക്കാരെ അനുകൂലിച്ച് ട്രംപ് ആദ്യ ഘട്ടത്തിൽ തന്നെ രംഗത്തെത്തിയിരുന്നു. പ്രതിഷേധക്കാരെ വെടിവെച്ചാല് അമേരിക്ക അവരുടെ രക്ഷയ്ക്കെത്തും എന്നായിരുന്നു ട്രംപ് പറഞ്ഞത്. ഇതോടെ പ്രതിഷേധം വൻത്തോതിൽ ആളിക്കത്തി.
വിവിധ സര്വകലാശാലകളിലെ വിദ്യാര്ത്ഥികള് ഉൾപ്പടെ പ്രക്ഷോഭത്തിൽ സജീവമായി. അമേരിക്കയുടെ പിന്തുണ തുടക്കത്തിൽ തന്നെ ഇറാൻ പ്രതിരോധിച്ചിരുന്നു. ഇറാൻ്റെ സുരക്ഷാ കാര്യങ്ങളിൽ ഇടപ്പെട്ടാൽ നശിപ്പിക്കുമെന്നാണ് ആയത്തുള്ള ഖമനയി ആദ്യ ഘട്ടത്തിൽ പറഞ്ഞത്.
Content Highlights: Amid escalating internal unrest, the Iranian government has issued stern warnings to protesters taking part in demonstrations. Authorities have reportedly threatened severe consequences, including death penalties, in an attempt to curb protests. The developments highlight the growing political tension within Iran, as security measures are tightened and dissent is met with strong official responses.