'അഹങ്കാരിയായ ട്രംപ് ഉടൻ തന്നെ പുറത്താക്കപ്പെടും': അമേരിക്കൻ പ്രസിഡൻ്റിനെതിരെ ആ‍ഞ്ഞടിച്ച് ആയത്തുള്ള ഖമനയി

ഇറാൻ ആഭ്യന്തര കലാപത്തിൽ ഡോണൾഡ് ട്രംപ് ഇടപ്പെട്ടതിനെതിരെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനയി

ടെഹ്റാൻ: ഇറാനിൽ ഭരണ വിരുദ്ധ വികാരം ആളിക്കത്തുമ്പോൾ ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനയി. പൊതുജനങ്ങളെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ "അഹങ്കാരി" എന്നാണ് ഖമനയി വിശേഷിപ്പിച്ചത്. ട്രംപിൻ്റെ കരങ്ങളിൽ ഇറാൻകാരുടെ രക്തം പുരണ്ടിരിക്കുന്നു. സ്വന്തം രാജ്യത്തെ പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കിൽ കാര്യങ്ങൾ തലകീഴായി മാറുമെന്നും ഖമനയി പറഞ്ഞു. പ്രതിഷേധക്കാർക്ക് എതിരെയും ഖമനയി പ്രതികരിച്ചു. ട്രംപിനെ സന്തോഷിപ്പിക്കാൻ വേണ്ടി പ്രതിഷേധക്കാർ സ്വന്തം തെരുവുകൾ നശിപ്പിക്കുകയാണെന്നായിരുന്നു ഖമനയിയുടെ പ്രതികരണം.

ഇറാനിലെ സ്ഥിതി രൂക്ഷമാകുന്ന സഹചര്യത്തിൽ ഖമനയി പ്രതിന്ധികളിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നുവെന്ന് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. ഇറാൻ്റെ ഭരണ വീഴ്ച്ചയുടെ കാരണം ഖമനയി മാത്രമാണെന്നായിരുന്നു ട്രംപിൻ്റെ ആരോപണം. ഡിസംബർ 28 ന് ടെഹ്‌റാറിനെ തെരുവിൽ ആരംഭിച്ച പ്രതിഷേധം ഏറ്റവും ഒടുവിലായി ഇറാനിലെ 31 പ്രവിശ്യകളിലേക്ക് വ്യാപിച്ചിട്ടുണ്ട്. പ്രതിഷേധം കടുത്തതോടെ ഇറാൻ സർക്കാർ രാജ്യത്ത് ഇന്റർനെറ്റ് ഷട്ട്ഡൗൺ ഏർപ്പെടുത്തുകയും അന്താരാഷ്ട്ര ഫോൺ സൗകര്യം വിച്ഛേദിക്കുകയും ചെയ്തു.

ഡോളറിനെതിരെ ഇറാനിയന്‍ റിയാലിന്റെ വില ഇടിയുകയും വിലക്കയറ്റം രൂക്ഷമാവുകയും ചെയ്തതോടെയാണ് ഇറാനില്‍ പ്രതിഷേധം ആരംഭിച്ചത്. പിന്നീട് ഇത് ഖമനയി വിരുദ്ധ പ്രക്ഷോഭമായി മാറി. ടെഹ്‌റാനില്‍ ആരംഭിച്ച പ്രക്ഷോഭം രാജ്യ വ്യാപകമായി മാറി.പ്രതിഷേധക്കാരെ അനുകൂലിച്ച് ട്രംപ് ആദ്യ ഘട്ടത്തിൽ തന്നെ രം​ഗത്തെത്തിയിരുന്നു.പ്രതിഷേധക്കാരെ വെടിവെച്ചാല്‍ അമേരിക്ക അവരുടെ രക്ഷയ്‌ക്കെത്തും എന്നായിരുന്നു ട്രംപിൻ്റെ വാക്ക്.ഇതോടെ പ്രതിഷേധം വൻത്തോതിൽ ആളിക്കത്തി.വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ ഉൾപ്പടെ പ്രക്ഷോഭത്തിൽ സജ്ജീവമായി.അമേരിക്കയുടെ പിന്തുണ തുടക്കത്തിൽ തന്നെ ഇറാൻ പ്രതിരോധിച്ചിരുന്നു.ഇറാൻ്റെ സുരക്ഷാ കാര്യങ്ങളിൽ ഇടപ്പെട്ടാൽ നശിപ്പിക്കുമെന്നാണ് ഇറാന്‍ നേതാവ് ആയത്തുള്ള ഖമനയി ആദ്യ ഘട്ടത്തിൽ പറഞ്ഞത്.

Content Highlights: Iran’s Supreme Leader Ayatollah Ali Khamenei launched a sharp attack on former US President Donald Trump, calling him “arrogant” and predicting that he would soon be overthrown.

To advertise here,contact us