'ദി വയർ', 'ഇറ്റ്: ചാപ്റ്റർ ടു' എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ നടൻ, ജെയിംസ് റാൻസൺ അന്തരിച്ചു

46 വയസ് ആയിരുന്ന നടൻ ആത്മഹത്യ ചെയ്തുവെന്നാണ് നാഷണൽ മീഡിയ റിപ്പോർട്ട് ചെയ്തിരിക്കുന്നത്

ദി വയർ , ഇറ്റ്: ചാപ്റ്റർ ടു , ദി ബ്ലാക്ക് ഫോൺ എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ പ്രശസ്തനായ ജെയിംസ് റാൻസൺ അന്തരിച്ചു. 46 വയസ് ആയിരുന്ന നടൻ ആത്മഹത്യ ചെയ്തുവെന്നാണ് നാഷണൽ മീഡിയ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലോസ് ഏഞ്ചൽസ് കൗണ്ടി മെഡിക്കൽ എക്സാമിനർ നടന്റെ മരണം ആത്മഹത്യ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

1979 ജൂൺ 2 ന് ബാൾട്ടിമോറിലാണ് നടൻ ജനിച്ചത്. 2001-ൽ പുറത്തിറങ്ങിയ ദി അമേരിക്കൻ ആസ്ട്രോനട്ട് എന്ന സിനിമയിലൂടെയാണ് നടൻ സിനിമാ ലോകത്തേക്ക് ചുവടെടുത്ത് വെക്കുന്നത്. 2003 ൽ പുറത്തിറങ്ങിയ ദി വയറിലെ വേഷമാണ് നടനെ ജനങ്ങൾക്കിടയിൽ ശ്രദ്ധേയനാക്കിയത്. പോക്കർ ഫേസ് , സീൽ ടീം , ഡെഡ്‌വാക്സ് , ദി ഫസ്റ്റ് , മൊസൈക് , ഇറ്റ് ഹാപ്പൻഡ് ഇൻ എൽഎ , ബോഷ് , സിനിസ്റ്റർ 2 , ഓൾഡ്‌ബോയ് , ലോ വിന്റർ സൺ , എംപയർ സ്റ്റേറ്റ് , ട്രീം , സിനിസ്റ്റർ , ഹൗ ടു മേക്ക് ഇറ്റ് ഇൻ അമേരിക്ക , ഹവായ് ഫൈവ്-0 , ജനറേഷൻ കിൽ , ലോ & ഓർഡർ , നോള , തേർഡ് വാച്ച് തുടങ്ങി നിരവധി സിനിമകളിൽ നടൻ അഭിനയിച്ചിട്ടുണ്ട്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: James Ransone, ‘The Wire’ and ‘It: Chapter Two’ Actor, Dies at 46

To advertise here,contact us