ദക്ഷിണാഫ്രിക്കയില്‍ മദ്യശാലയ്ക്ക് സമീപം വെടിവെപ്പ്; 10 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

അജ്ഞാതരായ തോക്കുധാരികൾ പെട്ടന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്

അംഗോള: ജോഹന്നാസ്ബര്‍ഗിലെ ബെക്കേഴ്സ്ഡാല്‍ ടൗണ്‍ഷിപ്പിലുണ്ടായ വെടിവെപ്പില്‍ പത്തുപേര്‍ക്ക് ദാരുണാന്ത്യം. 10 പേര്‍ക്ക് പരിക്കേറ്റു. ഈ മാസം ദക്ഷിണാഫ്രിക്കയില്‍ നടന്ന രണ്ടാമത്തെ വെടിവെപ്പാണിത്. ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

അജ്ഞാതരായ തോക്കുധാരികൾ പെട്ടന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ബെക്കേഴ്സ്ഡാലിലെ ഒരു മദ്യശാലയ്ക്ക് സമീപമാണ് വെടിവയ്പ്പ് നടന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു.

ദക്ഷിണാഫ്രിക്കയില്‍ അനിയന്ത്രിതമായുള്ള തോക്ക് ഉപയോഗം വർദ്ധിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ലോകത്തിൽ ഏറ്റവും ഉയര്‍ന്ന കൊലപാതകക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഇടങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്ക. നിയമവിരുദ്ധമായി തോക്കുകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്.

Content Highlights: Mass Shooting In South Africa’s Johannesburg and 10 died

To advertise here,contact us