ഡോണൾഡ് ട്രംപിന് ഫിഫ സമാധാന പുരസ്കാരം; കണക്കിലെടുത്തത് യുദ്ധങ്ങൾ അവസാനിപ്പിക്കാനുള്ള സംഭാവനകൾ

ഗാസ സമാധാന പദ്ധതി, റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമം എന്നിവ കണക്കിലെടുത്താണ് ട്രംപിന് പുരസ്‌കാരം

വാഷിംഗ്ടൺ: ഫിഫ സമാധാന പുരസ്കാരം അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്. ഗാസ സമാധാന പദ്ധതി, റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമം എന്നിവ കണക്കിലെടുത്താണ് ട്രംപിന് പുരസ്‌കാരം.

തനിക്ക് ലഭിച്ച ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ അംഗീകാരം എന്നാണ് ഈ പുരസ്കാരത്തെ ട്രംപ് വിശേഷിപ്പിച്ചത്. ഇന്ത്യ-പാകിസ്താൻ സംഘർഷത്തെയും ട്രംപ് പരാമർശിച്ചു. ഇതുപോലെ പല സംഘർഷങ്ങളും യുദ്ധത്തിലേക്ക് എത്തുന്നതിന് മുമ്പ് അവസാനിപ്പിക്കാൻ കഴിഞ്ഞുവെന്ന് ട്രംപ് തന്റെ പ്രസംഗത്തിൽ അവകാശപ്പെട്ടു.

നേരത്തെ, ട്രംപിന് നൊബേൽ സമ്മാനം ലഭിക്കാത്ത പോയിരുന്നത് വലിയ ചർച്ചയായിരുന്നു. വെനസ്വലൻ പ്രതിപക്ഷ നേതാവ് മരിയ കൊരീന മച്ചാഡോയ്ക്കായിരുന്നു പുരസ്‌കാരം ലഭിച്ചത്. സമാധാനത്തിനായുള്ള നൊബേലിനായി ട്രംപ് ഏറെ അവകാശവാദം ഉന്നയിച്ചിരുന്നു. അധികാരത്തിലേറി ഏഴ് മാസത്തിനകം ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ച താന്‍ സമാധാന നൊബേലിന് അര്‍ഹനാണെന്നായിരുന്നു ട്രംപിന്‍റെ വാദം. ഗാസ വെടിനിര്‍ത്തലും ട്രംപ് ഉയര്‍ത്തികാണിച്ചിരുന്നു.

നൊബേൽ ലഭിക്കാതെ പോയതിന് പിന്നാലെ ട്രംപ് പ്രതികരണവും നടത്തിയിരുന്നു. 'എനിക്ക് നൊബേൽ തരൂവെന്ന് ഞാൻ പറഞ്ഞിട്ടില്ല, എന്നാൽ അവൾ അത് ചെയ്തിരിക്കാമെന്നാണ് ഞാൻ കരുതുന്നത്. നിരവധി തവണ കൊറീനയെ ഞാൻ സഹായിച്ചിട്ടുണ്ട്. വെനസ്വേല ദുരിതം നേരിടുമ്പോൾ അവർക്ക് ധാരാളം സഹായം ആവശ്യമായിരുന്നു. നിരവധി തവണ കൊരീനയെ സഹായിച്ചിട്ടുണ്ട്. ഞാൻ അതിൽ സന്തോഷവാനാണ്. എന്തെന്നാൽ ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കാൻ എനിക്കായി'; എന്നാണ് ട്രംപ് പറഞ്ഞത്.

Content Highlights: trump gets fifa peace award

To advertise here,contact us